GeneralKollywoodLatest NewsNEWSSocial MediaVideos

പേരക്കുട്ടിയെ പിയാനോ വായിക്കാൻ പഠിപ്പിച്ച് ഇളയരാജ ; വീഡിയോ പങ്കുവെച്ച് യുവൻ ശങ്കർ

പേരക്കുട്ടിയെ എടുത്തു നിർത്തി പിയാനോയിൽ വിരലുകളമർത്തി പഠിപ്പിക്കാൻ ശ്രമിക്കുകയാണ് ഇളയരാജ

കൊച്ചുമകളെ പിയാനോ വായിക്കാൻ പഠിപ്പിച്ച് സംഗീത ഇതിഹാസം ഇളയരാജ. മകൻ യുവൻ ശങ്കർ രാജയുടെ മകള്‍ സിയയെയാണ് പിയാനോ വായിക്കാൻ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. യുവൻ ശങ്കർ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്.

വീഡിയോയിൽ കൊച്ചുമകളെ പിയാനോ വായിക്കാൻ പഠിപ്പിക്കുന്ന ഇളയരാജയെയും, എന്നാൽ അതിൽ ശ്രദ്ധിക്കാതെ മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന കുട്ടിക്കുറുമ്പി സിയയെയും കാണാം. പിയാനോയ്ക്കു മുന്നിലിരിക്കുന്ന പേരക്കുട്ടിയെ എടുത്തു നിർത്തി പിയാനോയിൽ വിരലുകളമർത്തി പഠിപ്പിക്കാൻ ശ്രമിക്കുകയാണ് ഇളയരാജ. എന്നാൽ മുത്തശ്ശന്റെ ‘ക്ലാസി’ൽ ശ്രദ്ധിക്കാതെ അടുത്തുള്ള മേശപ്പുറത്തെ സാധനങ്ങൾ എടുത്ത് കളിക്കുകയാണ് സിയ. പിയാനോ വായനയിൽ ശ്രദ്ധിക്കാതെ കുറുമ്പ് കാണിക്കുന്ന സിയയെ ഇളയരാജ സ്നേഹപൂർവം തോളിലേറ്റുന്നതും കാണാം.

https://www.instagram.com/p/COQuJanj4o4/?utm_source=ig_web_copy_link

നിമിഷ നേരംകൊണ്ട് വൈറലായ വീഡിയോയ്ക്ക് ശ്രുതി ഹാസൻ, വിജയ് യേശുദാസ് തുടങ്ങിയവർ കമന്റുമായി എത്തി.

shortlink

Related Articles

Post Your Comments


Back to top button