CinemaGeneralKollywoodLatest NewsNEWSWOODs

“തല”യുടെ ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയുടെ ഒഡീഷൻ സംഗീതം

തമിഴകത്തിന്‍റെ ‘തല’ അജിത്തിന്‍റെ “വലിമൈ’യുടെ ചിത്രീകരണം ഹൈദരബാദില്‍ പുരോഗമിക്കുകയാണ്. എച്ച്. വിനോദ് സംവിധാനം നിർവ്വഹിക്കുന്ന ആക്ഷന്‍ ത്രില്ലറിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കുന്നത്. “തല”യുടെ ഇന്‍ഡ്രോ രംഗങ്ങള്‍ക്കുള്‍പ്പെടെ സംഗീതം ഒരുങ്ങിക്കഴിഞ്ഞെന്ന് യുവന്‍ സൂചന നല്‍കിയിരുന്നു. ഇപ്പോഴിതാ ഒഡീഷൻ വാദ്യമേളക്കാര്‍ക്കൊപ്പം ചിത്രത്തിനായി സംഗീതമൊരുക്കുന്ന സംഗീത സംവിധായകന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിൽ തരംഗമാവുകയാണ്.

Read Also: ‘വഴി’; അശ്വതിയുടെ പുതിയ കവിത ശ്രദ്ധേയമാകുന്നു

https://twitter.com/ThalaAjith_FC/status/1360135720246018051

https://twitter.com/i/status/1360128417308442625

 

യുവന്‍ ശങ്കര്‍രാജ തന്‍റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അജിത്തിനായി പാട്ടൊരുക്കിയ വിവരം യുവന്‍ അറിയിച്ചത്. സംവിധായകന്‍ വിഘ്നേഷ് ശിവനാണ് “വലിമൈ”യില്‍ തലയുടെ ഇന്‍ഡ്രോ സോങ്ങിനായി വരികള്‍ എഴിതിയിരിക്കുന്നത്. അജിത് ഫാന്‍സ് ക്ലബ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഒഡീഷൻ വാദ്യമേളങ്ങള്‍ ഉപയോഗിച്ച് യുവന്‍ ശങ്കര്‍ രാജ സംഗീതമൊരുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.

shortlink

Related Articles

Post Your Comments


Back to top button