GeneralNEWSTV Shows

ബിഗ് ബോസ്സിലേയ്ക്ക് വീണ്ടും ആര്യ? താരത്തിന്റെ പുതിയ പോസ്റ്റ് വൈറൽ

ആര്യ ഇപ്പോൾ ചെന്നൈയിൽ ആണുള്ളത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിലേയ്ക്ക്  എത്തുകയാണ്. മോഹൻലാൽ അവതാരകനായ ഷോയുടെ മൂന്നാം സീസൺ ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേയിൽ ആരംഭിക്കും. ആരൊക്കെയാണ് ഇത്തവണത്തെ മത്സരാർത്ഥികൾ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

ബിഗ് ബോസ്സിൽ താൻ ഉണ്ടാകും എന്ന സൂചനയുമായി എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ ആര്യ. ‘ ദി ഷോ മസ്റ്റ് ഗോ ഓൺ എന്ന ക്യാപ്‌ഷനിലൂടെ ആര്യ പങ്കുവച്ച ചിത്രങ്ങളാണ് താരം വീണ്ടും ബിഗ് ബോസിൽ എത്തുന്ന സൂചന നൽകുന്നത്.

read also: അഹാന ബിഗ്‌ ബോസ് വീട്ടിലെത്തുമോ? പ്രചാരണങ്ങൾക്ക് മറുപടി നൽകി നടി അഹാന കൃഷ്ണകുമാർ

ആര്യ ഇപ്പോൾ ചെന്നൈയിൽ ആണുള്ളത്. പുതിയ സീസണിൽ പഴയ മത്സരാത്ഥികളെയും ഉൾപ്പെടുത്തും എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിൽ ആണ് താൻ ചെന്നൈയിൽ എത്തിയ വിവരം ആര്യ അറിയിക്കുന്നത്. ഷോ തുടങ്ങാൻ ഒരു ദിവസം മാത്രം ശേഷിക്കെ ആര്യയുടെ ചെന്നൈ വിസിറ്റ് ആരാധകർക്കിടയിൽ ചർച്ചയാകുന്നു.

shortlink

Related Articles

Post Your Comments


Back to top button