GeneralLatest NewsMollywoodNEWS

നടൻ ശരൺ വേണു അന്തരിച്ചു

ചിത്രം സിനിമയിലൂടെയാണ് ശരൺ ശ്രദ്ധിക്കപ്പെടുന്നത്

സിനിമ- സീരിയൽ നടൻ ശരൺ വേണു ( 49 ) അന്തരിച്ചു. കൊല്ലം കടയ്ക്കലിൽ വച്ചായിരുന്നു അന്ത്യം. മോഹൻലാലും പ്രിയദർശനും ഒന്നിച്ച ചിത്രം സിനിമയിലൂടെയാണ് ശരൺ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തെ തട്ടിപ്പിന് സഹായിക്കുന്ന സുഹൃത്തായാണ് ശരൺ എത്തിയത്.

ചിത്രം കൂടാതെ അനന്തവൃത്താന്തം,ഒരുതരം രണ്ടു തരം മൂന്നു തരം,32-ാം അദ്ധ്യായം 23-ാം വാക്യം തുടങ്ങിയ സിനിമകളിലും സീരിയലിലും അഭിനയിച്ചു. ശരണിന്റെ അച്ഛൻ എസ്.വേണു ദൂരദർശനിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അമ്മ പഴയകാല ചലച്ചിത്ര നടി രാജകുമാരി വേണു.

shortlink

Post Your Comments


Back to top button