GeneralLatest NewsMollywoodNEWSSocial Media

എന്റെ സ്കൂളിൽ ഞാൻ പഠിച്ച കാലയളവിൽ എബിവിപി ഇല്ലായിരുന്നുവെന്ന് പറഞ്ഞു തള്ളി മറിച്ച ആളെ കിട്ടി; തെളിവുമായി ലക്ഷ്മി പ്രിയ

പഠിക്കുന്ന കാലഘട്ടം മുതലേ താൻ എബിവിപിയിലായിരുന്നുവെന്ന ഫേസ്ബുക് പോസ്റ്റിന് നേരെ വിമർശനവുമായി എത്തിയ ആൾക്ക് മറുപടിയുമായി ലക്ഷ്മി പ്രിയ. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ നടിയുടെ തുറന്നുപറച്ചിലുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നിരുന്നു. അതിൽ ഒരാൾ ലക്ഷ്മി പഠിച്ച കാലഘട്ടത്ത് താനും അതെ സ്കൂളിലായിരുന്നുവെന്നും അന്ന് എബിവിപി എന്നൊരു പാർട്ടി ഇല്ലായിരുന്നുവെന്നുമായിരുന്നു യുവാവിന്റെ ആരോപണം.

ഇയാൾക്ക് നേരെ ലക്ഷ്മി നേരത്തെയും പ്രതികരിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു. എണ്നൽ ഇത്തവണ തെളിവ് സഹിതമാണ് ലക്ഷ്മി പ്രതികരണവുമായി എത്തിയിരിക്കുന്നത്. ആരോപണമുന്നയിച്ച വ്യക്തി താൻ പഠിച്ച സ്കൂളിൽ അല്ല പഠിച്ചതെന്നും എന്നും ലക്ഷ്മി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

കിട്ടി മക്കളെ കിട്ടി. ഇത്രയും നേരം എന്റെ സ്കൂളിൽ പഠിച്ചു എന്നും എന്റെ സ്കൂളിൽ ഞാൻ പഠിച്ച കാലയളവിൽ എ ബി വി പി ഇല്ലായിരുന്നു എന്നും പറഞ്ഞു തള്ളി മറിച്ച ആളിന്റെ പ്രൊഫൈൽ കിട്ടി. നോക്കൂ ആ പ്രൊഫൈലിൽ വ്യക്തമായി എഴുതിയിരിക്കുന്നത് SVHS കുടശ്ശനാട്! SVHS എങ്ങനെ ആണ് നൂറനാട് സിബിഎംഎഛ്എസ് ആകുന്നത്? അതും കോയ ഇതും കോയയോ? കോയ ആണ് എന്നറിയാം.95 ൽ ആണ് ഞാൻ അഞ്ചിൽ പഠിയ്ക്കുന്നത്.96 മുതലോ 97 മുതലോ വിദ്യാർത്ഥി രാഷ്ട്രീയം സ്കൂളിൽ ഇല്ല.95 ലെ എ ബി വി പി പ്രവർത്തകരിൽ ഒരാൾ ആണ് ഇന്ന് ബിജെപി പഞ്ചായത്ത്‌ അംഗo. അല്പ്പം റീച്ച് കിട്ടാൻ വേണ്ടി സ്കൂൾ അല്ല അതിലപ്പുറം ഇവരൊക്കെ മാറ്റി പറയും.

പിന്നെ ഇതേ മഹാൻ തന്നെ ഒരു കമെന്റ് ൽ പറയുന്നുണ്ട്,96 ൽ പാസ്സ് ഔട്ട്‌ എന്ന്. ഞാൻ 99 ലും.95 ൽ ഞാൻ അഞ്ചിൽ സി ബി എം ൽ ചേരുമ്പോൾ കുടശ്ശനാട് സ്കൂളിൽ നിന്നും 96 ൽ പാസ്സ് ഔട്ട്‌ ആയ മഹാൻ പൂട്ടി വച്ചിരിക്കുന്ന സ്വന്തം പ്രൊഫൈൽ ഒന്ന് തുറന്നു വച്ചിട്ട് മറുപടിയുമായി വരണം ഹേ. രാംദാസ് എന്ന എന്റെ കൂടെ ട്യൂഷനു പഠിച്ച മഹാൻ പറയുന്നത് 99 ൽ രാഷ്ട്രീയം ഇല്ലായിരുന്നു. അതേ ഇല്ലായിരുന്നു അത് വ്യക്തമായി ഞാൻ പറയിട്ടുണ്ടല്ലോ. അതേ മഹാൻ വീണ്ടും പറയുന്നു 45 പേര് ചേർന്നാണ് സ്കൂൾ ലീഡറെ തെരഞ്ഞെടുത്തത്, ഞാൻ അല്ലായിരുന്നു സ്കൂൾ ലീഡർ എന്ന്. ശരിയാണ് എന്റെ പോസ്റ്റിൽ എവിടെ എങ്കിലും ഞാൻ സ്കൂൾ ലീഡർ എന്ന് പറഞ്ഞിട്ടുണ്ടോ?എന്റെ ക്ലാസ്സിൽ 5 ലും 10 ലും ക്ലാസ്സ്‌ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചതുമാത്രമാണ് ഞാൻ പറഞ്ഞിരിക്കുന്നത്.
കലങ്ങാത്തവർക്ക് കലങ്ങി കാണും എന്ന് വിചാരിക്കുന്നു.
എന്ന് ലക്ഷ്മി പ്രിയ ഒപ്പ്.

https://www.facebook.com/Lakshmipriyajaidhev/posts/314686000027122

 

shortlink

Related Articles

Post Your Comments


Back to top button