BollywoodGeneralLatest NewsNEWS

ലഹരിമരുന്ന് കേസ് ; ബോളിവുഡ് നടൻ ദീലീപ് താഹിലിന്റെ മകൻ ധ്രുവ് അറസ്റ്റിൽ

ധ്രുവ് മയക്കുമരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്

മുംബൈ: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന്‍ ദീലീപ് താഹിലിന്റെ മകനെ അറസ്റ്റ് ചെയ്തു. മുംബൈ ക്രൈംബ്രാഞ്ചിലെ ആന്റി നര്‍ക്കോട്ടിക്‌സ് സെല്ലാണ് ധ്രുവ് താഹിലിനെ അറസ്റ്റ് ചെയ്തത്. ധ്രുവ് മയക്കുമരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

ധ്രുവിന് മയക്കുമരുന്ന് എത്തിച്ച് നല്‍കിയിരുന്ന ആളിനെ ഏപ്രിലില്‍ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ധ്രുവിന്റെ പങ്ക് വ്യക്തമായതെന്ന് പൊലീസ് പറയുന്നു. 35 ഗ്രാം മെഫെഡ്രോണുമായാണ് ഏപ്രിലില്‍ ധ്രുവിന്റെ കൂട്ടാളി മുസമ്മില്‍ ഷെയ്ക്ക് അറസ്റ്റിലായത്. ധ്രുവിന്റെ മൊബൈല്‍ ഫോണില്‍ ധ്രുവുമായുള്ള ചാറ്റുകള്‍ പൊലീസ് കണ്ടെത്തി. ചാറ്റില്‍ ധ്രുവ് മയക്കുമരുന്ന് ആവശ്യപ്പെടുന്നത് വ്യക്തമാണെന്ന് പൊലീസ് പറയുന്നു.

shortlink

Post Your Comments


Back to top button