CinemaGeneralLatest NewsNEWS

ജീവിതത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ച ഒരാളുണ്ട്; പ്രതീക്ഷയറ്റ് നിന്നപ്പോള്‍ വഴി കാണിച്ചയാളെക്കുറിച്ച് ധ്രുവ് വിക്രം

ഏറെ പ്രതിസന്ധി നേരിട്ട ചിത്രമാണ് ആദിത്യ വർമ്മ

ധ്രുവ് വിക്രം തന്നെ ജീവിതത്തിൽ ഏറെ സ്വാധീനിച്ച ഒരാളെക്കുറിച്ച് കുറിച്ചു, തന്റെ ഇന്നുവരെയുള്ള ജീവിതത്തിൽ അദ്ദേഹം നേർവഴി കാണിച്ചുതന്നെന്നും താരം വ്യക്തമാക്കി.

താരപുത്രൻ ധ്രുവ് വിക്രം ഇന്‍സ്‌റ്റാഗ്രാമിലിട്ട പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ ജീവിതത്തില്‍ എന്തെങ്കിലുമാണെങ്കില്‍ അതെല്ലാം തന്റെ അച്ഛന്റെ പരിശ്രമത്തിന്റെയും ആദിത്യ വര്‍മ്മ എന്ന ഈ ചിത്രം പുറത്തിറക്കണം എന്ന വാശിയുടെയും ഫലമാണ് എന്നാണ് ധ്രുവ് പറയുന്നത്. താന്‍ പലപ്പോഴും പ്രതീക്ഷയറ്റു നിന്നപ്പോഴും തനിക്കു വഴി കാണിച്ചു മുന്നില്‍ നിന്നതു അച്ഛന്‍ ആണെന്നും ധ്രുവ് തുറന്നു പറയുന്നു.

സിനിമ ചെയ്യുന്ന വേളകളിൽ ഏറെ പ്രതിസന്ധി നേരിട്ട ചിത്രമാണ് ആദിത്യ വർമ്മ, എന്നാൽ ആദിത്യ വര്‍മ്മ ഒരു റീമേക്ക് ആണെങ്കിലും താന്‍ എന്നും ആരാധിച്ച തന്റെ അച്ഛന്റെ കൂടെ ജോലി ചെയ്തു, ആ മനുഷ്യനില്‍ നിന്ന് ഏറെ പഠിക്കാന്‍ സഹായിച്ചത് ഈ ചിത്രമാണെന്നും അത് കൊണ്ട് തന്നെ ആദിത്യ വര്‍മ്മ എന്നും തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുമെന്നും ധ്രുവ് പറഞ്ഞു.

അച്ഛനെപോലെ ഒരു ഇതിഹാസമാകാനൊന്നും തനിയ്ക്ക് പറ്റില്ലെന്നും എന്നാൽ തന്നാൽ കവിയുന്ന വിധം പരിശ്രമങ്ങൾ നടത്തുമെന്നും താരം വ്യക്തമാക്കി.

https://www.instagram.com/p/B9OyBepHLbZ/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button