BollywoodCinemaGeneralLatest NewsNEWS

പുരുഷൻമാർ ഏഴ് ചുവട് പിന്നിലേക്ക് പോയി; മീടൂ മൂവ്മെന്റ് വരുത്തിയ മാറ്റത്തെക്കുറിച്ച് കജോൾ

‘ദേവി’യുടെ സ്‌ക്രീനിംഗ് വേളയിലായിരുന്നു കാജോലിന്റെ പ്രതികരണം

അടുത്തിടെ ഏറെ ഉയർന്നു കേട്ട ഒന്നാണ് മീടു മൂവ്മെന്റ്, അത് പുരുഷന്മാരുടെ പെരുമാറ്റത്തില്‍ പ്രകടമായ മാറ്റം കൊണ്ടുവന്നിട്ടുണ്ടന്ന് ബോളിവുഡ് താരം കജോള്‍. അത് ആവശ്യമായിരുന്നുവെന്നും താരം വ്യക്തമാക്കി.

കൂടാതെ മീടൂ മൂവ്മെന്റ് പുരുഷന്മാരുടെ ദൈനംദിന ഇടപെടലുകളില്‍ കാര്യമായ മാറ്റം മീ ടൂ മൂവ്‌മെന്റ് കൊണ്ടുവന്നു എന്ന് കാജോല്‍ പറഞ്ഞു. ആദ്യ ഷോര്‍ട്ട് ഫിലിമായ ‘ദേവി’യുടെ സ്‌ക്രീനിംഗ് വേളയിലായിരുന്നു കാജോലിന്റെ പ്രതികരണം.

ലോകമെങ്ങും ഏറെ ചർച്ചചെയ്യപ്പെട്ട മീടു’ മൂവ്‌മെന്റ് സിനിമാമേഖലയില്‍ സ്ത്രീകളോടുളള പെരുമാറ്റത്തില്‍ മാറ്റം വരുത്തിയതായി തോന്നിയിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കജോള്‍. താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന ദേവി എന്ന ഷോര്‍ട് ഫിലിമിന്റെ സ്പെഷ്യല്‍ സ്‌ക്രീനിങ്ങ് ചടങ്ങില്‍ വെച്ചായിരുന്നു കജോളിന്റെ പ്രതികരണം.

കൂടാതെ സമൂഹത്തിലുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടെന്ന് പുരുഷന്മാരെ ബോദ്ധ്യപ്പെടുത്താന്‍ മീ ടൂ മൂവ്‌മെന്റിന് കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നടി ശ്രുതിഹാസനും അഭിപ്രായപ്പെട്ടു, കൂടാതെ ഇന്ത്യയെ ഇത്തരമൊരു നിലവാരത്തിലേക്ക് കൊണ്ടെത്തിയ്ക്കാന്‍ മീടുവിന് ആകുമെന്ന് കരുതിയിരുന്നില്ല, ആളുകള്‍ അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ തുറന്നു പറയാന്‍ തയ്യാറായതില്‍ തനിക്ക് അഭിമാനം തോന്നുന്നുണ്ടെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button