CinemaGeneralLatest NewsMollywoodNEWS

മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട നടനും നടിയും: മറുപടി നല്‍കി ദുര്‍ഗ കൃഷ്ണ!

മലയാളത്തിനു പുറമേ കന്നഡ സിനിമയിലേക്കും അരങ്ങേറ്റം കുറിച്ച താരം മലയാളത്തിലെ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട നടീ നടന്മാരെക്കുറിച്ച് പങ്കുവയ്ക്കുകയാണ്

പൃഥ്വിരാജ് നായകനായ ‘വിമാനം’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ദുര്‍ഗ കൃഷ്ണ. പക്ഷേ മലയാളത്തില്‍ ഒരു വിജയ ചിത്രത്തിന്റെ ഭാഗമാകാന്‍ ദുര്‍ഗ കൃഷ്ണയ്ക്ക് ഇതുവരെയും സാധിച്ചിട്ടില്ല. ‘വിമാനം’, ‘പ്രേതം ടു’, ‘കുട്ടിമാമ’, ‘ലവ് ആക്ഷന്‍ ഡ്രാമ’ ‘കണ്‍ഫഷന്‍സ് ഓഫ് കുക്കു’ തുടങ്ങിയ സിനിമകള്‍ ആണ് ദുര്‍ഗ കൃഷ്ണ അഭിനയിച്ച ചിത്രങ്ങള്‍. ‘റാം’, ‘കുടുക്ക്, അനൂപ്‌ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിംഗ്‌ഫിഷ്‌’ തുടങ്ങിയവയാണ് പുറത്തിറങ്ങാനിരിക്കുന്ന ദുര്‍ഗ കൃഷ്ണയുടെ ചിത്രങ്ങള്‍. മലയാളത്തിനു പുറമേ കന്നഡ സിനിമയിലേക്കും അരങ്ങേറ്റം കുറിച്ച താരം മലയാളത്തിലെ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട നടീ നടന്മാരെക്കുറിച്ച് പങ്കുവയ്ക്കുകയാണ്.

“ഞാന്‍ വലിയൊരു മോഹന്‍ലാല്‍ ഫാനാണ്. അത് പോലെ ശോഭനയാണ് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഹീറോയിന്‍. ഇവര്‍ ഒന്നിച്ചുള്ള സിനിമകള്‍ എത്ര മടുപ്പില്ലാതെയും കാണാം.  ‘തേന്മാവിന്‍ കൊമ്പത്ത്’, ‘മിന്നാര’മൊക്കെ ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു കണ്ട ചിത്രങ്ങളാണ്‌. ഇവര്‍ ഒന്നിക്കുമ്പോള്‍ ആ സിനിമയ്ക്ക് നമ്മളെ പിടിച്ചിരുത്താന്‍ തോന്നുന്ന എന്തോ ഒരു എനര്‍ജിയുണ്ട്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ടിലെ എല്ലാ സിനിമകളും എന്റെ പ്രിയപ്പെട്ടതാണ്”. ദുര്‍ഗ കൃഷ്ണ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button