കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് അമ്പിളി ദേവി. നടൻ ആദിത്യനുമായുള്ള ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങൾ നാളുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും അമ്പിളി വെളിപ്പെടുത്തിയതും ആദിത്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതുമെല്ലാം വാർത്തകളിൽ നിറഞ്ഞു.
അമ്പിളി പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച. ”അമ്മയ്ക്ക് തുല്യം അമ്മ മാത്രം. അര്‍ജുന്‍ മോന് എഴ് മാസം. വെളുപ്പിന് ഒരുമണിക്ക് അമ്മൂമ്മയുടെ തോളില്‍ കിടന്ന് മോന് പാട്ട് കേള്‍ക്കണം. കൂട്ടിന് ഉറങ്ങാതെ അപ്പുച്ചേട്ടനും. എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍” എന്നായിരുന്നു അമ്ബിളി ദേവി കുറിച്ചത്. അമ്പാടി തന്നിലൊരു ഉണ്ണി എന്ന പാട്ടായിരുന്നു ‘അമ്മ പാടുന്നത്.
read also: 17 വര്‍ഷം മുൻപ് വേർപിരിഞ്ഞ താരദമ്പതികൾ വീണ്ടും ഒന്നിക്കുന്നു!!
വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധനേടിയതോടെ ഇതുപോലെ പ്രശ്‌നങ്ങളെ നേരിട്ട്, സധൈര്യം സന്തോഷത്തോടെ മുന്നേറണമെന്നാണ് ആരാധകര്‍ അമ്പിളിയോട് പറയുന്നത്. മക്കള്‍ക്ക് വേണ്ടി ജീവിക്കണമെന്നും അച്ഛനും അമ്മയും ആശ്വാസത്തിന്റെ വന്‍മരങ്ങളായി കൂടെയില്ലേയെന്നും ആശ്വസിപ്പിക്കുന്ന കമന്റുകളാണ് കൂടുതലും ലഭിക്കുന്നത്
Post Your Comments