GeneralLatest NewsMollywoodNEWSSocial Media

കേരളത്തെ മുഴുവൻ ഞെട്ടിച്ച ആ സംഭവമാണോ നായാട്ട് സിനിമയ്ക്ക് പിന്നിൽ ? വൈറലായി കുറിപ്പ്

'നായാട്ടി'ന് പ്രചോദനമായത് നെയ്യാറ്റിൻകരയിൽ നടന്ന സംഭവമോ?

കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും നിമിഷ സജയനും ഒന്നിച്ച നായാട്ട് എന്ന ചിത്രം തീയേറ്റര്‍ റിലീസിന് ശേഷം കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെ കുറിച്ച് സോഷ്യൽമീഡിയയിലടക്കം വന്നുകൊണ്ടിരിക്കുന്നത്. തീയേറ്ററുകളിലെത്തിയപ്പോഴും മികച്ച പ്രേക്ഷക നിരൂപക പ്രശംസ ചിത്രം നേടിയിരുന്നു. ചിത്രം നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിലെ നമ്പർ 1 സ്ഥാനത്ത് എത്തിയിട്ടുമുണ്ട്. എന്നാൽ സിനിമയെ പ്രശംസിച്ചും വിമർശിച്ചും നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. അത്തരത്തിൽ ഒരു ഫേസ്ബുക്ക് കുറിപ്പുമാണ് ഇപ്പോൾ വൈറലായി മാറുന്നത്.

സിനിമയിലെ കഥാതന്തു എടുത്തിരിക്കുന്നത് യഥാർത്ഥ ജീവിതത്തിൽ നിന്നുമാണോ എന്ന സംശയമാണ് ഒരു സിനിമാപ്രേമി ഉന്നയിച്ചിരിക്കുന്നത്. ‘നായാട്ടി’ന് പ്രചോദനമായത് നെയ്യാറ്റിൻകരയിൽ നടന്ന സംഭവമോ? എന്ന് തുടങ്ങുന്ന കുറിപ്പ് നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. അതേ സംഭവത്തിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നിരവധി സിനിമാസ്വാദകരും കമൻ്റ് ബോക്സുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കുറിപ്പിൻ്റെ പൂർണ്ണ രൂപം

‘നായാട്ടിന് പ്രചോദനമായത് നെയ്യാറ്റിൻകരയിൽ നടന്ന സംഭവമാണോ? ഈ സിനിമയോട് വളരെ സാദൃശ്യമുള്ള ഒരു സംഭവം ഏകദേശം രണ്ട് വർഷം മുൻപ് തിരുവനന്തപുരത്തു നടന്നിരുന്നു.”തിരുവനന്തപുരത്തു നെയ്യാറ്റിൻകരയിൽ 2018 നവംബർ 5 ന് സുഹൃത്തിന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയ നെയ്യാറ്റിൻകര DySP ആയിരുന്ന ബി.ഹരികുമാറും, നാട്ടുകാരനും ഇലക്ട്രീഷ്യനുമായിരുന്ന സനൽ കുമാറും തമ്മിൽ DySP യുടെ കാറിന്റെ മുൻപിൽ സനലിന്റെ കാർ പാർക്ക് ചെയ്തിരുന്നതിന്റെ പേരിൽ വാക്ക് തർക്കം ഉണ്ടായി.”DySP യൂണിഫോമില്‍ ആയിരുന്നില്ല. അതുകൊണ്ടുതന്നെ സനല്‍ ഡിവൈഎസ്പിയാണെന്ന് തിരിച്ചറിഞ്ഞതുമില്ല. തുടർന്നുണ്ടായ ഉന്തും തള്ളിൽ DySP റോഡിലേക്ക് തളളിയ സനലിനെ റോഡിലൂടെ വന്ന കാർ ഇടിക്കുകയും തുടർന്ന് സനൽ മരണപ്പെടുകയും ഉണ്ടായി. സംഭവ ശേഷം ഹരികുമാർ ഒളിവിൽ പോയി.

”തുടർന്ന് DySP യുടെ പേരിൽ IPC 302 പ്രകാരം കൊലപാതകത്തിന് കേസ് എടുക്കുകയും, സനലിന്റെ സമുദായ സംഘടനയുടെ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കുകയും, ആക്ഷൻ കൗൺസിലുണ്ടാക്കുകയും DySP യെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തു. കേസിൽ പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായതായും ഹരികുമാറിനെ സംരക്ഷിക്കാൻ പോലീസ് ശ്രമിച്ചു എന്നും ആരോപണമുണ്ടായി.”ചാനലുകളെല്ലാം പ്രൈം ടൈമിൽ ഈ വിഷയം ചർച്ച ചെയ്തു. തുടർന്ന് നവംബർ 7 ന് കേസ് ലോക്കൽ പൊലീസിൽ നിന്നും കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി. നവംബർ 11 ന് ഹരികുമാറിനെ രക്ഷപെടാൻ സഹായിച്ച രണ്ടു പേരെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഹരികുമാറിനായി കേരളം മുഴുവൻ പോലീസ് തെരച്ചിൽ ആരംഭിച്ചു. തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട DySP ഹരികുമാറിനെ നവംബർ 13 ന് തിരുവനന്തപുരം കല്ലമ്പലത്തുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

”അതോടൊപ്പം ഇയാളുടെ പക്കൽ നിന്നും ഭാര്യയ്ക്കും മകനുമുള്ള ആത്മഹത്യ കുറിപ്പും കണ്ടെടുത്തിരുന്നു. ഹരികുമാറിനൊപ്പം ഒളിവിൽ പോയ സുഹൃത്തിനെ ചോദ്യം ചെയ്തപ്പോൾ താൻ അറസ്റ്റ് ചെയ്ത പ്രതികളോടൊപ്പം നെയ്യാറ്റിൻകര സബ്ജയിലിൽ കഴിയേണ്ടി വരുമെന്ന യാഥാർഥ്യം ഓർത്ത് അയാൾ കനത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി പറഞ്ഞു.”കീഴടങ്ങാമെന്നു പറഞ്ഞു സമ്മതിപ്പിച്ച് നാട്ടിൽ എത്തിച്ചതിനു ശേഷമാണു ഹരികുമാർ ആത്മഹത്യ ചെയ്തത്. നായാട്ട് സിനിമയും നെയ്യാറ്റിൻകര സംഭവവും തമ്മിൽ വളരെ സാദൃശ്യം തോന്നി. ആ സമയത്ത് ഹരികുമാറിന്റെ കേസിലെ പങ്ക് സംബന്ധിച്ച് പോലീസിലും രണ്ട് അഭിപ്രായം ഉണ്ടായിരുന്നു. മദ്യപിച്ചിരുന്ന സനൽ കുമാർ മനഃപൂർവം പ്രകോപിച്ചതാണെന്നും, ഉന്തും തള്ളിൽ സംഭവിച്ചു പോയതാണെന്നുമൊക്കെ. എങ്കിലും ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന ഹരികുമാറിന്റെ ആത്മഹത്യ അന്ന് കേരളമെമ്പാടുമുള്ള പോലീസുകാർക്ക് വലിയൊരു ഷോക്ക് ആയിരുന്നു. #നായാട്ട് #Nayattu’

shortlink

Related Articles

Post Your Comments


Back to top button