CinemaGeneralMollywoodNEWS

പൃഥ്വിരാജ് ചെയ്തതു പോലെ ചെയ്യാൻ എനിക്കും മടിയില്ല: മിയ

2012-ൽ പുറത്തിറങ്ങിയ 'ചേട്ടായീസ്' എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട മിയ

നായക പ്രാധാന്യമുള്ള സിനിമയിലായാലും തനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നുന്ന വേഷങ്ങൾ മാത്രം സ്വീകരിക്കുന്ന നടിയാണ് മിയ. മിയയുടെ കഥാപാത്രങ്ങളെല്ലാം തന്നെ നായകനോളം ശ്രദ്ധിക്കുന്ന കഥാപാത്രങ്ങളാണ്. വളരെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്തിട്ടുള്ള മിയ താൻ  സ്വവർഗാനുരാഗ കഥാപാത്രങ്ങൾ വന്നാൽ സ്വീകരിക്കുമോ? എന്ന ചോദ്യത്തിന് മറുപടി പറയുകയാണ്. പൃഥിരാജ് മുംബൈ പോലീസിൽ ചെയ്ത സ്വവർഗാനുരാഗി കഥാപാത്രം പോലെ ഒരു റോൾ കിട്ടിയാൽ താൻ ചെയ്യുമോ? എന്ന അവതാരകൻ്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം .

“ഐറ്റം സോങ്ങ് ചെയ്യാൻ താത്പര്യമില്ല. അല്ലാതെയുള്ള ഏത് തരം റോളുകളും ഇഷ്ടമാണ്. ഒരു അടിച്ചു പൊളി പാട്ടിൽ നൃത്തം ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. മുംബൈ പോലീസിൽ പൃഥ്വിരാജ് ചെയ്ത പോലെ ഒരു സ്വവർഗാനുരാഗ കാഥാപാത്രം വന്നാൽ അത് സ്വീകരിക്കുന്നത് കൊണ്ട് തെറ്റൊന്നുമില്ല. അതിൽ മടി കാണിക്കില്ല”.

2012-ൽ പുറത്തിറങ്ങിയ ‘ചേട്ടായീസ്’ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട മിയ രാജസേനൻ സംവിധാനം ചെയ്ത ‘ഒരു സ്മാൾ ഫാമിലി’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ തുടക്കം കുറിച്ചത് . മലയാളത്തിൽ അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ഡ്രൈവിങ് ലൈസൻസിൽ എത്തി നിൽക്കുന്ന മിയയുടെ കരിയർ മലയാളത്തിൽ മാത്രമല്ല തമിഴിലും ശ്രദ്ധേയ താരമാകാനുള്ള തയ്യാറെടുപ്പിലാണ്. വിക്രം നായകനായ ‘കോബ്ര’ എന്ന സിനിമയിൽ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ മിയ അവതരിപ്പിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button