GeneralLatest NewsMollywoodNEWSSocial Media

എല്ലാവരുടെയും ഫേവറേറ്റ് ‘കുട്ടു’ ; 11 വർഷം മുമ്പുള്ള ‘മലർവാടി’ വീഡിയോയുമായി അജു വർഗീസ്

വീഡിയോയിൽ നിവിനെയും ഭഗത്തിനെയും അജുവിനെയും കാണാം

വിനീത് ശ്രീനിവാസൻ അഞ്ച് പുതുമുഖതാരങ്ങളെ വെച്ച് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മലർവാടി ആർട്സ് ക്ലബ്ബ്’. തന്റെ ആദ്യ ചിത്രം വൻ വിജയം നേടിയതോടൊപ്പം മലയാളസിനിമയ്ക്ക് നിവിൻ പോളി, ശ്രാവൺ, ഹരികൃഷ്ണൻ, ഭഗത്, അജു വർഗ്ഗീസ് എന്നിങ്ങനെ അഞ്ച് യുവതാരങ്ങളെയാണ് വിനീത് സമ്മാനിച്ചത്.

ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ഒരു ഓർമ ങ്കുവയ്ക്കുകയാണ് അജു വർഗീസ്. സെറ്റിലെ വിഷു ആഘോഷത്തിനിടെ ഒരു ചാനലിനു നൽകിയ അഭിമുഖത്തിന്റെ വീഡിയോ ആണ് അജു പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ നിവിനെയും ഭഗത്തിനെയും അജുവിനെയും കാണാം.

ചിത്രത്തിലെ ഏതു കഥാപാത്രമാണ് നിങ്ങളുടെ എല്ലാം ഫേവറേറ്റ് എന്ന ചോദ്യത്തിന് കുട്ടു എന്നാണ് നിവിൻ അടക്കമുള്ള താരങ്ങൾ ഉത്തരം നൽകുന്നത്. അജുവർഗീസ് ആയിരുന്നു ചിത്രത്തിൽ കുട്ടു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

https://www.instagram.com/tv/CPBVm0VDEfJ/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button