GeneralLatest NewsNEWSTV Shows

മലയാളികളുടെ മഹാ നടനേയും,പ്രേക്ഷകരെയും അപമാനിക്കുന്ന ഒന്നാണിത്; ബിഗ് ബോസ് അധികൃതരോട് അഭ്യര്‍ത്ഥനയുമായി പ്രേക്ഷകര്‍

കേരളത്തിലായിരുന്നുവെങ്കില്‍ നമ്മുടെ സര്‍ക്കാര്‍ ഇത്രയും കടുത്ത നടപടി സ്വീകരിക്കില്ല

മോഹൻലാൽ അവതാരകനായെത്തുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസണ്‍ 3. നിരവധി ആരാധകരാണ് ഷോയ്ക്ക് ഉള്ളത്. എന്നാൽ ചെന്നൈയില്‍ കൊവിഡ് സാഹചര്യം വഷളായതോടെ ഷോ 95-ആം നിര്‍ത്തി വയ്‌ക്കേണ്ടിവന്നു. ഇപ്പോഴിതാ ബിഗ് ബോസ് അണിയറ പ്രവര്‍ത്തകരോട് പുതിയൊരു ആവശ്യവുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകര്‍.

അടുത്ത സീസണ്‍ കേരളത്തില്‍ വെച്ച്‌ നടത്തണമെന്നാണ് പ്രേക്ഷകരുടെ പ്രധാന ആവശ്യം. കേരളത്തിലായിരുന്നുവെങ്കില്‍ നമ്മുടെ സര്‍ക്കാര്‍ ഇത്രയും കടുത്ത നടപടി സ്വീകരിക്കില്ലയെന്നാണ് ആരാധകര്‍ പറയുന്നത്. എയ്ഞ്ചല്‍ റോസ് എന്ന ആരാധികയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

read also:അമ്പലത്തിൽ വിളിച്ചിട്ട് ഭിക്ഷ തന്നതല്ലല്ലോ? ഇങ്ങനെ പറയാൻ അമ്പലം മൊത്തം തീറെഴുതി വാങ്ങിയോ? മറുപടിയുമായി നിർമ്മൽ പാലാഴി

കുറിപ്പ് പൂര്‍ണ്ണരൂപം

പ്രിയ ബിഗ് ബോസ്, 95 ദിവസം പിന്നിട്ട ഷോയില്‍ 95 ദിവസവും കടുത്ത മാനസിക-ശാരീരിക മത്സരങ്ങള്‍ കാഴ്ചവച്ച്‌ നില്‍ക്കുന്ന 8 മത്സരാര്‍ത്ഥികളില്‍ നിന്നും തീര്‍ച്ചയായും നിങ്ങള്‍ ഒരു ടൈറ്റില്‍ വിന്നറെ തിരഞ്ഞെടുക്കണം. അത് ഏഷ്യാനെറ്റ് എന്ന മാധ്യമവും, പ്രൊഡക്ഷന്‍ കമ്ബനിയും ബിഗ് ബോസ് എന്ന ഷോയും മാസങ്ങളോളം വോട്ടു ചെയ്ത പ്രേക്ഷകരോടും മത്സരാര്‍ത്ഥികളോടും കാണിക്കേണ്ട ധാര്‍മ്മികമായ ഉത്തരവാദിത്വമാണ്.

read also: പട്ടാപ്പകല്‍ നടിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവാവ്, അച്ഛന് കുത്തേറ്റു

നീതിയുക്തമായ ഒരു വോട്ടിംഗ് മാനദണ്ഡം അടിസ്ഥാനമാക്കി നിങ്ങള്‍ ബിഗ് ബോസ് വിജയിയെ കണ്ടെത്തുന്നത് വഴി ഏഷ്യാനെറ്റിനും ബിഗ് ബോസിനും, നിര്‍മ്മാതാക്കള്‍ക്കും ക്രെഡിബിലിറ്റി ഉണ്ടാകുക തന്നെയാണ് ചെയ്യുന്നത്. ഉടനടി പ്രേക്ഷകരെ നിരാശപ്പെടുത്താത്ത മത്സരാര്‍ത്ഥികള്‍ക്ക് ഉണര്‍വ്വേകുന്ന ഒരു പോസിറ്റീവ് തീരുമാനം നിങ്ങള്‍ കൈക്കൊള്ളണം

തുടര്‍ന്ന് വരുന്ന മലയാളം സീസണ്‍ ബിബി ഉണ്ടെങ്കില്‍ നിങ്ങള്‍ അത് കേരളത്തില്‍ വച്ച്‌ നടത്തണം. മലയാളത്തിന്റെ മഹാനടന്‍ നിയന്ത്രിക്കുന്ന ഒരു ഷോ നടത്തുന്ന സ്റ്റുഡിയോയില്‍ നിന്ന് മത്സരാര്‍ത്ഥികളെ യാതൊരു മുന്നറിയിപ്പോ സാവകാശമോ കൊടുക്കാതെ പുറത്താക്കി പൂട്ടി സീല്‍ ചെയ്യുക എന്നത് മലയാളികളുടെ മഹാ നടനേയും, മലയാളികള്‍ ഒന്നടങ്കത്തേയും അത്യന്തം അപമാനിക്കുന്ന ഒന്നാണ്. മലയാളികളായ ഞങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു അപമാനത്തിന് കാരണമായത് തമിഴ്നാട്ടില്‍ വച്ച്‌ ഷോ നടത്തിയത് കൊണ്ട് മാത്രമാണ്. കഴിഞ്ഞ സീസണ്‍ ആവര്‍ത്തിക്കാതെ ബിഗ് ബോസ് തീര്‍ച്ചയായും വോട്ടിംഗിലൂടെ ഒരു ടൈറ്റില്‍ വിന്നറെ കണ്ടെത്തി മുന്നോട്ട് പോയാല്‍ തുടര്‍ന്നും ബിബി കാണാന്‍ പ്രേക്ഷകര്‍ ഉണ്ടാകും എന്നു മാത്രം ഓര്‍മ്മിപ്പിക്കുന്നു’ ആരാധിക ഫേസ്ബുക്കില്‍ കുറിച്ചു,

shortlink

Related Articles

Post Your Comments


Back to top button