CinemaGeneralLatest NewsMollywoodNEWS

‘വർഗീയത ഇല്ലാത്ത കേരളത്തിനു വേണ്ടി കൈ കോർക്കാം, ശിവൻകുട്ടിയുണ്ട്’: ബൈജു

ശിവൻകുട്ടിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദിയെന്ന് ബൈജു

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് ആശംസയുമായി നടൻ ബൈജു. ബൈജുവിനെ വിജയിപ്പിക്കാൻ വേണ്ടി വോട്ട് ചെയ്ത നേമം മണ്ഡലത്തിലെ എല്ലാ പ്രീയപെട്ട വോട്ടർമാരോടും താരം നന്ദി അറിയിക്കുകയാണ്. ശിവൻകുട്ടി ജയിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് നടൻ. കഴിഞ്ഞ ദിവസമാണ് വി ശിവൻകുട്ടി വിദ്യാഭ്യാസമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ബൈജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ബഹുമാന്യരെ 🙏
ഞാൻ ആഗ്രഹിച്ചത് പോലെ ശ്രീ. വി. ശിവൻകുട്ടി സഖാവ് വിജയിച്ച് മന്ത്രി ആയിരിക്കുകയാണ്. അദ്ദേഹത്തിനെ വിജയിപ്പിക്കാൻ വേണ്ടി വോട്ട് ചെയ്ത നേമം മണ്ഡലത്തിലെ എല്ലാ പ്രീയപെട്ട വോട്ടർമാരോടും എന്റെ അഗാധമായ നന്ദിയും സ്നേഹവും ഇതിനാൽ രേഖപെടുത്തുന്നു. വർഗീയത ഇല്ലാത്ത ഒരു ഭരണകൂടത്തിനു മാത്രമേ നിക്ഷ്പക്ഷമായി നാടിനെ പുരോഗതിയിൽ എത്തിക്കാൻ കഴിയു. വർഗീയതയില്ലാത്ത കേരളത്തിന്‌ വേണ്ടി നമുക്ക് പരസ്പരം സ്നേഹിച്ചു മുന്നേറാം. ഇനി വരുന്ന തലമുറകൾക് നമ്മൾ ഓരോരുത്തരും വഴികാട്ടികളാകണം. എന്ന് നിങ്ങളുടെ സ്വന്തം നടൻ ബൈജുസന്തോഷ്. നന്മയുള്ള എല്ലാവരും ഇത് ഷെയർ ചെയ്യും എന്ന് വിശ്വസിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button