GeneralLatest NewsMollywoodNEWS

നടന്‍ ഉണ്ണി പി രാജ് പൊലീസ് കസ്റ്റഡിയില്‍; രാജന്‍ പി ദേവിന്റെ മകന്‍ കുടുങ്ങുന്നത് ഭാര്യയുടെ ആത്മഹത്യാ കേസില്‍

സ്ത്രീധനത്തിന്റെ പേരില്‍ പ്രിയങ്കയെ ഉണ്ണി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു

കൊച്ചി: ഭാര്യ പ്രിയങ്കയുടെ മരണത്തിൽ നടന്‍ ഉണ്ണി പി രാജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാജന്‍ പി ദേവിന്റെ മകനാണു ഉണ്ണി. സ്ത്രീധന പീഡനവും ശാരീരിക മര്‍ദ്ദനവുമാണ് പ്രിയങ്കയുടെ ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം. ഭർത്താവിനെതിരെ പൊലീസില്‍ നേരിട്ട് പരാതി നല്‍കിയ ശേഷമാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്.

read also: സിനിമ അനിസ്ലാമികം; അന്ന് ഷൂട്ടിങ് തടഞ്ഞ മതവാദികൾക്കായി പൃഥിരാജിന്റെ പിന്തുണ, വിമർശനം

സംഭവത്തിൽ വട്ടപ്പാറ പൊലീസാണ് ഉണ്ണി പി രാജിനെ കസ്റ്റഡിയില്‍ എടുത്തത്. അങ്കമാലിയിലെ വീട്ടില്‍ നിന്നായിരുന്നു പിടികൂടല്‍. ഈ വിട്ടീല്‍ നിന്നും പ്രിയങ്കയെ ഉണ്ണി പി രാജ് ഇറക്കി വിട്ടിരുന്നു. തുടർന്നാണ് പ്രിയങ്ക പരാതി നൽകിയത്. കൂടാതെ ഉണ്ണിയും അമ്മയും കോവിഡ് പോസിറ്റീവായതിനാൽ ഇത്രയും ദിവസം ചോദ്യം ചെയ്തിരുന്നില്ല. വിശദ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. സ്ത്രീധനത്തിന്റെ പേരില്‍ പ്രിയങ്കയെ ഉണ്ണി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു

മിഥുന്‍ മാനുവല്‍ ഒരുക്കിയ ആട് ഒരു ഭീകരജീവി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ ഉണ്ണി . ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി തുടങ്ങിയ സിനിമകളിലും മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button