GeneralLatest NewsMollywoodNEWSSocial Media

‘ഈ വ്യക്തിയുടെ അനന്തമായ കഴിവുകൾ ഉപയോഗപ്പെടുത്തുന്നു’ ; കാളിദാസെടുത്ത ചിത്രവുമായി മാളവിക ജയറാം

കാളിദാസ് ജയറാം എടുത്ത തന്റെ ഫോട്ടോയാണ് മാളവിക പങ്കുവെച്ചിരിക്കുന്നത്

പ്രേക്ഷകരുടെ ഇഷ്‌ട താരദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇരുവരുടെയും മക്കളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. മകൻ കാളിദാസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതോടെ മകൾ മാളവികയുടെ സിനിമാപ്രവേശനത്തെ കുറിച്ചാണ് പ്രേക്ഷകരുടെ ചോദ്യം. എന്നാൽ സിനിമയേക്കാൾ തനിക്ക് മോഡലിംഗ് ആണ് താൽപ്പര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലെന്നും മാളവിക പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മാളവിക ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

കാളിദാസ് ജയറാം എടുത്ത തന്റെ ഫോട്ടോയാണ് മാളവിക പങ്കുവെച്ചിരിക്കുന്നത്. ‘ഈ വ്യക്തിയുടെ അനന്തമായ കഴിവുകൾ ഉപയോഗപ്പെടുത്തുന്നുവെന്നാണ്’ എന്ന ക്യാപ്ഷനോടെയാണ് മാളവിക ചിത്രം പങ്കുവെച്ചിട്ടുള്ളത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. മികച്ച ഫോട്ടോഗ്രാഫറാണ് കാളിദാസ് ജയറാമെന്നാണ് എല്ലാവരും പറയുന്നത്.

https://www.instagram.com/p/CPcm7iODsx6/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button