CinemaGeneralMollywoodNEWS

ഇടി സീനില്‍ ടൈമിംഗ് തെറ്റാതെ ഇടിക്കുന്ന സൂപ്പര്‍ താരങ്ങള്‍ ഇവരാണ്: തുറന്നു സംസാരിച്ച് ബാബു ആന്റണി

ഇവരുടെ ടൈമിംഗ് എടുത്തു പറയേണ്ടതാണ്‌

ശക്തമായ പ്രതിനായക വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ബാബു ആന്റണി നായക വേഷങ്ങളും ചെയ്തു ഹിറ്റാക്കിയിരുന്ന ഒരു ചരിത്രം മലയാള സിനിമയ്ക്ക് ഉണ്ടായിരുന്നു. സൂപ്പര്‍ താരങ്ങളായി മമ്മൂട്ടിയും, മോഹന്‍ലാലുമൊക്കെ നിറഞ്ഞു നില്‍ക്കുമ്പോള്‍ ആക്ഷന്‍ ഹീറോ എന്ന നിലയില്‍ തരംഗമുണ്ടാക്കിയ ബാബു ആന്റണി തൊണ്ണൂറുകളില്‍ വലിയ രീതിയിലുള്ള ഫാന്‍ ഫോളോവേഴ്സിനെ സൃഷ്ടിച്ചിരുന്നു. താന്‍ വില്ലനായി അഭിനയിക്കുന്ന അവസരത്തില്‍ സംഘട്ടന രംഗങ്ങളില്‍ ഓപ്പോസിറ്റ് നിന്ന് ഇടിക്കുമ്പോള്‍ തന്നെ വിസ്മയിപ്പിച്ചിട്ടുള്ള സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് തുറന്നു പറയുകയാണ് ബാബു ആന്റണി.

‘ചന്ത’, ‘കമ്പോളം’, ‘ബോക്സര്‍’ തുടങ്ങി ബാബു ആന്റണി നായകനായ സിനിമകള്‍ സൂപ്പര്‍ താര ചിത്രങ്ങളേക്കാള്‍ അന്ന് ഇനിഷ്യല്‍ നേടിയ സിനിമകളായിരുന്നു. ഭരതന്‍ ചിത്രങ്ങളാണ്‌ ബാബു  ആന്റണി എന്ന നടനെ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ മനോഹരമായി അടയാളപ്പെടുത്തിയത്.

ബാബു ആന്റണിയുടെ വാക്കുകള്‍

“എനിക്ക് ഓപ്പോസിറ്റ് നിന്ന് സംഘട്ടനം ചെയ്തപ്പോള്‍ എന്നെ ഞെട്ടിച്ചവര്‍ സത്യരാജും, മോഹന്‍ലാലും, ചിരഞ്ജീവിയുമാണ്‌. ഇവരുടെ ടൈമിംഗ് എടുത്തു പറയേണ്ടതാണ്‌. നല്ല മെയ് വഴക്കത്തോടെ തന്നെ ഫൈറ്റ് ചെയ്യുന്ന ആളാണ് മോഹന്‍ലാലൊക്കെ”. ബാബു ആന്റണി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button