GeneralLatest NewsMollywoodNEWS

വസിം അക്രത്തിന് പിറന്നാൾ ആശംസ നേർന്ന ഒമർ ലുലുവിന് പൊങ്കാല അർപ്പിച്ച്‌ സോഷ്യൽ മീഡിയ

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വേഗതയേറിയ ഇടങ്കയ്യൻ ബൗളർമാരിൽ ഒരാളാണ് അക്രം

കൊച്ചി : ഒരു അഡാർ ലവ്, ചങ്ക്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ഒമർ ലുലു ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന പാകിസ്ഥാൻ ക്രിക്കറ്റ് താരം വസീം അക്രത്തിന് ആശംസ നേർന്ന പോസ്റ്റിനു പരിഹാസവുമായി സോഷ്യൽ മീഡിയ .

ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാൻ കഴിയാത്ത താരമാണ് വസീം അക്രം. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വേഗതയേറിയ ഇടങ്കയ്യൻ ബൗളർമാരിൽ ഒരാളായ അക്രം ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റിൽ 500-ൽ കൂടുതൽ വിക്കറ്റ് എടുക്കുന്ന ആദ്യബൗളർ കൂടിയാണ്. താരത്തിന്റെ ചിത്രത്തിനൊപ്പം പിറന്നാൾ ആശംസകൾ എന്നാണ് ഒമർ ലുലു കുറിച്ചത്. എന്നാൽ ഇതിൽ രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തുകയാണ് വിമർശകർ.

read also: നിങ്ങൾ ബിജെപിയാണോ ? അല്ല മനുഷ്യനാണെന്ന് അഹാന
‘റീപ്ലേ കിട്ടാൻ വേണ്ടി പേര് പ്രത്യേകം മെൻഷൻ ചെയ്ത അണ്ണൻെറ ബുദ്ധി ആരും കാണാതെ പോകരുത്, വണ്ടി കറാച്ചിയിലേക്ക് പോട്ടെ, പാകിസ്ഥാനിലോട്ട് പോടാ ജിഹാദി’ തുടങ്ങിയ പരിഹാസ കമന്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്. പാകിസ്ഥാനിലേക്ക് പോകാൻ ​തയ്യാറിക്കൊള്ളുവെന്നും ചിലർ പറയുന്നുണ്ട്.

https://www.facebook.com/omarlulu/posts/329635148518945

shortlink

Related Articles

Post Your Comments


Back to top button