BollywoodCinemaIndian CinemaLatest NewsNEWS

ദി ഫാമിലി മാൻ 2 റിലീസിന് മുമ്പ് തന്നെ ആമസോൺ പ്രൈമിൽ

ദില്ലി: ജനപ്രിയ വെബ് സീരിസുകളിൽ ഒന്നായ ദി ഫാമിലി മാൻ രണ്ടാം സീസൺ ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തി. റിലീസിന് ഒരു ദിവസം മുമ്പാണ് ആമസോണിൽ ഫാമിലി മാൻ സീസൺ 2വിന്റെ എപ്പിസോഡ് പ്രദർശിപ്പിച്ചത്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഹിന്ദി വെബ് സീരീസാണ് ദി ഫാമിലി മാൻ. ചിത്രത്തിലെ അഭിനയത്തിന് മനോജ് ബാജ്‌പേയ്ക്ക് മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. സീരിസിന്റെ രണ്ടാം സീസണിൽ പ്രധാന കഥാപാത്രമായി സമാന്തയും എത്തുന്നുണ്ട്.

അതേസമയം, ഫാമിലി മാൻ സീസൺ 2 വിവാദത്തിൽ സമാന്തക്കെതിരെ ട്വിറ്ററിൽ വ്യാപക വിദ്വേഷ ക്യാംപെയിൻ. സമാന്ത ചെയ്യുന്ന കഥാപാത്രം ശ്രീലങ്കൻ തമിഴ് പുലികളെ അപമാനിക്കുന്നതാണെന്നാണ് ആരോപണം. #shameonyousamantha എന്ന ഹാഷ്ടാഗ് ഇതിനോടകം തന്നെ ട്വിറ്ററിൽ ട്രെൻഡിങ്ങായി കഴിഞ്ഞിരിക്കുകയാണ്.

Read Also:- ആട് സിനിമയിൽ ജയസൂര്യ ചെയ്യാൻ ആഗ്രഹിച്ച കഥാപാത്രം ഷാജി പാപ്പനായിരുന്നില്ല: സാന്ദ്ര തോമസ്

രാജി എന്നാണ് സീരിസിൽ സമാന്തയുടെ കഥാപാത്രത്തിന്റെ പേര്. ഒരു സ്വതന്ത്ര സംസ്ഥാനത്തിന് വേണ്ടി സമരം ചെയ്യുന്ന തമിഴ് സ്ത്രീയാണ് രാജി. എന്നാൽ ഈ കഥാപാത്രം തമിഴ് ജനതയെ അപമാനിക്കുന്നതാണെന്നാണ് ആരോപണം. രാജിയിലൂടെ തമിഴ് വിഭാഗക്കാരെ അക്രമികളായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നാണ് ആരാധകർ ട്വിറ്ററിൽ കുറിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button