CinemaGeneralLatest NewsMollywoodNEWS

സസ്പെൻസ് ത്രില്ലറുമായി അനൂപ് മേനോൻ ചിത്രം ‘ട്വൻ്റി വൺ’

ഒരു മുഴുനീള സസ്പെൻസ് കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ട്വൻ്റി വൺ എന്ന സിനിമ

കൊച്ചി : അനൂപ് മേനോനെ കേന്ദ്രകഥാപാത്രമാക്കി ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ട്വൻ്റി വൺ’. ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ബിബിൻ കൃഷ്ണ തന്നെയാണ്. ചിത്രത്തിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോർ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്.

ഒരാഴ്ച്ചയുടെ കാലയളവിൽ ഒരു നഗരത്തിൽ നടക്കുന്ന കൊലപാതക പരമ്പരയുടെ അന്വേഷണമാണ് ഈ ചിത്രത്തിൻ്റെ കാതലായ വിഷയം. ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിക്കുന്ന ചിത്രത്തിൽ രഞ്ജി പണിക്കർ, രഞ്ജിത്ത്, നന്ദു , ലെന, ലിയോണ പ്രശാന്ത് അലക്സാണ്ഡർ, മാനസ രാധാകൃഷ്ണൻ , ശങ്കർ രാമകൃഷ്ണൻ, അജി ജോൺ, ജീവ ,ബിനീഷ് ബാസ്റ്റ്യൻ, ചന്തു, നോബിൾ ജേക്കബ്, മെറീനാ മൈക്കിൾ, ദിലീപ് നമ്പ്യാർ, മായ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

 

ദീപക് ദേവിൻ്റേതാണ് സംഗീതം. ജിത്തു ദാമോദർ ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം സന്തോഷ് ദാമോദരൻ. കൊച്ചിയിൽ നടന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button