GeneralLatest NewsMollywoodNEWSSocial Media

എനിക്ക് ഫെമിനിസ്റ്റുകളോട് എതിർപ്പും ഇല്ല, അടുപ്പവും ഇല്ല : വിവാദ പോസ്റ്റിൽ പ്രതികരണവുമായി സുബി സുരേഷ്

ഫെമിനിസം എന്താണെന്ന ഗാഢമായ അറിവ് തനിക്ക് ഇല്ലെന്ന് സുബി

നടിയും അവതാരകയുമായ സുബി സുരേഷ് കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദങ്ങൾ സൃഷിടിച്ചിരുന്നു. വട്ടപ്പൊട്ടും കണ്ണടയും ധരിച്ച് മുടി പിന്നില്‍ ഉയര്‍ത്തിക്കെട്ടിയ ചിത്രത്തോടൊപ്പം ‘ഫെമിനിസ്റ്റ്’ എന്ന് തലക്കെട്ടോടെ സുബി പങ്കുവെച്ച ചിത്രമാണ് വിവാദത്തിനിടയാക്കിയത്.

ഇത് ഫെമിനിസ്റ്റുകള്‍ക്കെതിരായ ബോധപൂര്‍വ്വമായ പരിഹാസമാണെന്നും സുബിയെപ്പോലെ ജനപ്രീതിയുള്ള ഒരു കലാകാരിയില്‍ നിന്നും ഇത് പ്രതീക്ഷിക്കുന്നില്ലെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. 22 ലക്ഷത്തിലധികം ലൈക്കുകളുള്ള ഫേസ്ബുക്ക് പേജ് ആണ് സുബിയുടേത്. വിമര്‍ശനം കടുത്തതോടെ സുബി തന്‍റെ പോസ്റ്റ് ഡിലീറ്റ് ചെയ്‍തു. എന്നാല്‍ ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് അപ്പോഴേക്കും വ്യാപകമായി പ്രചരിച്ചുതുടങ്ങി. സംഭവം കുഴപ്പമായി തുടങ്ങി എന്ന് മനസിലായതോടെ ഇപ്പോൾ വിശദീകരണവുമായി നേരിട്ട് എത്തിയിരിക്കുകയാണ് സുബി സുരേഷ്.

ഫെമിനിസം എന്താണെന്ന ഗാഢമായ അറിവ് തനിക്ക് ഇല്ലെന്നും അത് താന്‍ പങ്കെടുക്കുന്ന ഒരു ചാനല്‍ പരിപാടിയിലെ ഗെറ്റപ്പ് ആണെന്നും സുബി പ്രതികരിച്ചു. ഡിലീറ്റ് ചെയ്‍ത പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ടിനൊപ്പമാണ് സുബിയുടെ പുതിയ പോസ്റ്റ്.

സുബി സുരേഷിന്റെ കുറിപ്പ് :

”കൈരളി ചാനലില്‍ ഞാന്‍ ചെയ്യുന്ന കോമഡി തില്ലാന എന്ന പ്രോഗ്രാമിലെ ഒരു ക്യാരക്ടര്‍ ഫോട്ടോയാണിത്. വെറുതേ ‘ഫെമിനിസ്റ്റ്’ എന്ന് ക്യാപ്ഷനും ഇട്ടു. പിന്നെ ഒന്നും പറയേണ്ട… പലരും പല രീതിയിലാണ് ഈ പോസ്റ്റിനെ വ്യാഖ്യാനിച്ചത്. ഉള്ളതു പറയാമല്ലോ എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന് ഗാഢമായ അറിവുമില്ല. വെറുതേ ഒരു വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്”.

shortlink

Related Articles

Post Your Comments


Back to top button