GeneralLatest NewsMollywoodNEWSSocial Media

റേഷനും കിറ്റും കിട്ടി, അതെന്താ ഇതിനു മുൻപ് ഇത് ഒന്നും കിട്ടിയിട്ടില്ലേ എന്ന് കമന്റ് : മറുപടിയുമായി മണികണ്ഠൻ ആചാരി

പുതിയ വീട്ടിലേക്കുള്ള കാര്‍ഡ് അനുവദിച്ചിട്ട് കുറച്ച് കാലയളവായിട്ടേ ഉള്ളൂ എന്ന് മണികണ്ഠൻ

കൊച്ചി : പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് മണികണ്ഠൻ ആചാരി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അവകാശമായ റേഷനും ഭക്ഷ്യ കിറ്റും ലഭിച്ചതില്‍ സന്തോഷമറിയിച്ച് എത്തിയിരിക്കുകയാണ് മണികണ്ഠന്‍. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. ചിലർ ഇത് എന്താ ഇതിനു മുൻപ് റേഷൻ ലഭിച്ചിട്ടില്ലേ എന്ന ചോദ്യവുമായും എത്തി. ഇതിനുള്ള ഉത്തരവും മണികണ്ഠൻ ഉടനെ നൽകുകയും ചെയ്തു.

പുതിയ വീട്ടിലേക്കുള്ള കാര്‍ഡ് അനുവദിച്ചിട്ട് കുറച്ച് കാലയളവായിട്ടേ ഉള്ളൂ എന്നും അതിനാലാണ് ഇത്തരം ഒരു പോസ്റ്റ് പങ്കുവെച്ചതെന്നും താരം പറഞ്ഞു.

https://www.facebook.com/ManikandanRAchariOfficial/posts/361397908686798

‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി മലയാളികളുടെ പ്രിയനടനായി മാറിയത്. മലയാളത്തിനപ്പുറം തമിഴിലും ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ താരമാണ് മണികണ്ഠൻ. രജനീകാന്ത് ചിത്രം ‘പേട്ട’, വിജയ് സേതുപതി ചിത്രം ‘മാമനിതൻ’ എന്നിവയിൽ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മണികണ്ഠനു സാധിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button