GeneralLatest NewsMollywoodNEWSSocial Media

ഞെട്ടിക്കുന്ന മേക്കോവറുമായി സംയുക്ത മേനോൻ : ഇതെന്തൊരു മാറ്റമെന്ന് ആരാധകർ

വർക്ക്‌ ഔട്ടിന്റെ ഇടയിൽ പകർത്തിയ ചിത്രമാണ് സംയുക്ത ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്

തീവണ്ടി എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് സംയുക്ത മേനോന്‍. ചിത്രത്തിലെ ജീവാംശമായി എന്ന പാട്ടായിരുന്നു നടിയുടെ കരിയറില്‍ വഴിത്തിരിവായത്. തീവണ്ടിക്ക് പിന്നാലെ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ലില്ലി എന്ന ചിത്രത്തിലെ പ്രകടനവും നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിവഞ്ച് ത്രില്ലര്‍ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി ഗംഭീര പ്രകടനമാണ് സംയുക്ത കാഴ്ചവെച്ചത്. മലയാളത്തിന് പുറമെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു താരം.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സംയുക്ത തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. എരിഡ എന്ന ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ മേക്കോവർ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു ഗംഭീര മേക്കോവറുമായി എത്തിയിരിക്കുകയാണ് സംയുക്ത.

വർക്ക്‌ ഔട്ടിന്റെ ഇടയിൽ പകർത്തിയ ചിത്രമാണ് സംയുക്ത ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്. നിരവധിപേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. ഗംഭീര മേക്കോവറാണ് താരം നടത്തിയിരിക്കുന്നത് എന്നും, വിശ്വസിക്കാൻ കഴിയുന്നില്ല എന്നും ആരാധകർ കുറിക്കുന്നു.

https://www.instagram.com/p/CP4ym14JFx1/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button