GeneralLatest NewsMollywoodNEWSSocial Media

യാത്രകളുടെ ഓർമ്മകളിൽ : ചിത്രവുമായി കനിഹ

ന്യൂയോര്‍ക്കില്‍ പോയപ്പോള്‍ എടുത്ത ഒരു ഫോട്ടോയാണ് കനിഹ പങ്കുവെച്ചിരിക്കുന്നത്

പഴശ്ശിരാജ, ഭാഗ്യദേവത, സ്പിരിറ്റ്, മാമാങ്കം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് കനിഹ. മോഡലും നടിയുമൊക്കെയായ താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. 2002ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് കനിഹ അഭിനയം തുടങ്ങിയത്. തുടർന്ന് താരം ഇതുവരെ മുപ്പതിലേറെ സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. തമിഴിലും തെലുങ്കിലും മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങിയ അപൂര്‍വ്വം നടികളിലൊരാൾ കൂടിയാണ് കനിഹ.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ കനിഹ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ന്യൂയോര്‍ക്കില്‍ പോയപ്പോള്‍ എടുത്ത ഒരു ഫോട്ടോയാണ് കനിഹ പങ്കുവെച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് പിടിമുറുക്കിയതോടെ യാത്രകള്‍ ചെയ്യാൻ കഴിയാത്തതിന്റെ ദുഃഖവും താരം പങ്കിട്ടു.

യാത്ര ചെയ്യാൻ കഴിയാത്തപ്പോൾ, ഓർമകളിലൂടെ ജീവിക്കുന്നു. അതുകൊണ്ടാണ് ഓർമകൾ പ്രത്യേകമായിരിക്കുന്നത് എന്നുമാണ് ഫോട്ടോ പങ്കുവെച്ച് കനിഹ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

https://www.instagram.com/p/CP5Mi_nLnbH/?utm_source=ig_web_copy_link

അടുത്തിടെ ഗിറ്റാര്‍ വായിക്കാൻ പഠിക്കുന്ന വീഡിയോ കനിഹ ഷെയര്‍ ചെയ്‍തിരുന്നു. ജീവിതത്തില്‍ പഠിക്കാൻ കഴിയുന്നതൊക്കെ പഠിക്കാൻ ശ്രമിക്കുക എന്നായിരുന്നു കനിഹ ചിത്രത്തോടൊപ്പം കുറിച്ചിരുന്നത്.

സുരേഷ് ഗോപി നായകനായെത്തുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിലാണ് കനിഹ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. ഡേവിഡ് കാച്ചപ്പിള്ളി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ആർ.ജെ.ഷാനാണ്. ആശ ശരത്, ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button