GeneralLatest NewsMollywoodNEWSSocial Media

സണ്ണി ലിയോണിയ്ക്കൊപ്പം ചെമ്പൻ വിനോദ് : കമന്റുമായി വിനയ് ഫോർ‍ട്ട്

ഉറ്റ സുഹൃത്തുക്കളെ പോലെ പോസ് ചെയ്തു നിൽക്കുന്ന ചിത്രമാണ് ചെമ്പൻ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിരിക്കുന്നത്

മലയാളികൾ ഉൾപ്പടെ നിരവധി ആരാധകരാണ് ബോളിവുഡ് നടി സണ്ണി ലിയോണിയ്ക്കുള്ളത്. മമ്മൂട്ടി ചിത്രം മധുരരാജയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് സണ്ണി. രംഗീല, ഷീറോ തുടങ്ങിയ മലയാള സിനിമകളിലാണ് സണ്ണി എത്തുന്നത്. ഇപ്പോഴിതാ സണ്ണി ലിയോണിയ്ക്കൊപ്പമുള്ള ഒരു ചിത്രം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടൻ ചെമ്പൻ വിനോദ് ജോസ്.

ഉറ്റ സുഹൃത്തുക്കളെ പോലെ പോസ് ചെയ്തു നിൽക്കുന്ന ചിത്രമാണ് ചെമ്പൻ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിരിക്കുന്നത്. ‘സണ്ണി ലിയോണിനോടൊപ്പം, എ ഗുഡ് സോൾ’ എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരംകൊണ്ടാണ് ചിത്രം വൈറലായി മാറിയത്. താരങ്ങളായ റിമ കല്ലിങ്കൽ, വിനയ് ഫോര്‍ട്ട്, മുഹ്‍സിൻ പരാരി, ജിനോ ജോസ് തുടങ്ങി നിരവധിപേർ ചിത്രത്തിന് കമന്റ്‌ ചെയ്തിട്ടുണ്ട്. അടുത്തിടെ വൈറലായ കോഴിക്കോട് സ്വദേശി നൈസലിന്‍റെ ‘മച്ചാനെ, ഇത് പോരെ അളിയാ’ എന്ന വാക്കുകളാണ് വിനയ് കമന്റായി കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CP9uKAyp0Lz/?utm_source=ig_web_copy_link

ഇക്കിഗായ് മൂവീസിന്‍റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവരൊരുമിച്ച് നിർ‍മ്മിക്കുന്ന ഷീറോ എന്ന മലയാളം ചിത്രത്തിലാണ് സണ്ണി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശ്രീജിത്ത് വിജയനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചെമ്പനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് ചിത്രം സൂചിചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button