GeneralLatest NewsMollywoodNEWSSocial Media

ടുഡേയ്സ് മെനു, വേണമെങ്കിൽ മാത്രം കഴിച്ചാൽ മതി: പാചകവുമായി നദിയ മൊയ്തു

കഫേയുടെ മെനു ബോർഡിൽ സ്പെഷ്യൽ വിഭവങ്ങൾ എഴുതുന്ന വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നദിയ

മുംബൈ : ‘നോക്കത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് നദിയ മൊയ്തു. ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാത്ത തരത്തിൽ പ്രേക്ഷക മനസ്സിൽ ഇടം നേടിയ‌ മിടുക്കി പിന്നീട് ദക്ഷിണേന്ത്യയിലെ തന്നെ അറിയപ്പെടുന്ന നദിയ മൊയ്തു എന്ന നടിയായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ലോക്ക്‌ഡൗൺ കാലത്ത് തന്റെ പാചകപരീക്ഷണങ്ങളും വിശേഷങ്ങളുമെല്ലാം എല്ലാം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ കഫേയുടെ മെനു ബോർഡിൽ സ്പെഷ്യൽ വിഭവങ്ങൾ എഴുതുന്ന വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നദിയ. “ടുഡേയ്സ് മെനു ചോയ്സിസ്, ടേക്ക് ഇറ്റ്, ഓർ ലീവ് ഇറ്റ്’ എന്നാണ് നദിയ ബോർഡിൽ എഴുതുന്നത്. കറുത്ത ബോർഡിൽ ചോക്ക് ഉപയോഗിച്ചു വളരെ രാസമായിട്ടാണ് നദിയ എഴുതിയിരിക്കുന്നത്.

View this post on Instagram

A post shared by Nadiya Moidu (@simply.nadiya)

നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. മുംബൈയിലാണ് നദിയ ഇപ്പോൾ കുടുംബവുമൊത്ത് താമസിക്കുന്നത്. സനം, ജാന എന്നിങ്ങനെ രണ്ടു പെണ്മക്കളാണ് നദിയ മൊയ്തുവിനുള്ളത്. ഭര്‍ത്താവ് ശിരീഷ് ഗോഡ്ബോലേ മുംബൈയില്‍ സാമ്പത്തിക വിദഗ്ദനായി ജോലി ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button