GeneralLatest NewsMollywoodNEWS

ലാലേട്ടൻ അതിൽ ഭയങ്കര സെക്‌സിയാണ്: മോഹൻലാലിന്റെ ഇഷ്ടപെട്ട കഥാപാത്രത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

സ്ഫടികത്തിലെ മോഹന്‍ലാലിന്റെ ആടുതോമ എന്ന കഥാപാത്രം തനിക്ക് അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് ഐശ്വര്യ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ഐശ്വര്യ ലക്ഷ്മി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിൽ ഇടം പിടിക്കാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ തന്റെ ഇഷ്ട കഥാപാത്രത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

സ്ഫടികത്തിലെ മോഹന്‍ലാലിന്റെ ആടുതോമ എന്ന കഥാപാത്രം തനിക്ക് അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് താരം പറയുന്നു. ആടുതോമ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിനാണ് ഐശ്വര്യ മറുപടി പറഞ്ഞത്. ആ കഥാപാത്രത്തെ ഒരിക്കലും മറക്കാന്‍ കഴിയില്ല. വളരെ ചെറുപ്പത്തില്‍ കണ്ട സിനിമയാണെങ്കിലും ഓരോ സീനുകളും തനിക്ക് ഓര്‍മ്മയുണ്ടെന്നും ഐശ്വര്യ പറയുന്നു.

‘ആടു തോമ എന്ന കഥാപാത്രത്തെ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. കാരണം ആ കഥാപാത്രത്തെ ഒരിക്കലും ആര്‍ക്കും മറക്കാനാവില്ല. അതില്‍ മോഹന്‍ലാല്‍ സില്‍ക്ക് സ്മിതയുടെ കൈ പിടിച്ച് നടക്കുന്ന സീനെല്ലാം എന്ത് രസമാണ്. ലാലേട്ടന്‍ അതില്‍ ഭയങ്കര സെക്‌സിയാണ്’- ഐശ്വര്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button