GeneralKollywoodLatest NewsNEWS

എന്റെ ലോകം മാറ്റിമറിച്ച പാട്ടാണ് അത്: തുറന്നുപറഞ്ഞ് എ ആർ റഹ്‌മാൻ

ആദ്യ ചിത്രത്തിൽ തന്നെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാർഡ് തന്നെ റഹ്‌മാൻ നേടിയിരുന്നു

ചെന്നൈ : ലോകമൊട്ടാകെ ആരാധകരുള്ള സംഗീത സംവിധായകനാണ് എ ആർ റഹ്‌മാൻ. ഇപ്പോഴിതാ തന്റെ കരിയറിൽ വഴിത്തിരിവായ ഗാനത്തെ കുറിച്ച് മനസ് തുറക്കുകയാണ് എ ആർ റഹ്‌മാൻ. റോജ എന്ന സിനിമയിലെ ഗാനങ്ങളാണ് തന്റെ കരിയറിൽ വഴിത്തിരിവായതെന്ന് എ ആർ റഹ്‌മാൻ പറയുന്നു. ഹിന്ദി ഷോ ആയ ഇന്ത്യൻ പ്രോ മ്യൂസിക് ലീഗിൽ അതിഥിയായി എത്തിയപ്പോഴാണ് തന്റെ ജീവിതം തന്നെ മാറ്റിമറിച്ച സിനിമയെക്കുറിച്ച് എആർആർ സംസാരിച്ചത്.

‘റോജ തന്നെയാണ് എന്റെ ലോകം മാറ്റിമറിച്ചത്. എനിക്ക് കിട്ടിയ ബഹുമാനം, ഇവന് അവന്റെ ജോലി അറിയാം എന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ചത് അതെല്ലാം റോജയിലെ പാട്ടുകളാണ്. ഒരു സംഗീത സംവിധായകന് ഏറ്റവും വലിയ പ്രചോദനവും അത് തന്നെയാണ്’ റഹ്‌മാൻ പറയുന്നു.

1992-ൽ മണിരത്നം സം‌വിധാനം ചെയ്തു അരവിന്ദ് സ്വാമി- മാധു എന്നിവർ മുഖ്യ വേഷത്തിൽ എത്തിയ തമിഴ് ചലച്ചിത്രമാണ്‌ റോജ. ഈ ചിത്രത്തിലെ ആറു ഗാനങ്ങൾക്ക് സംഗീതം ചെയ്തുകൊണ്ടാണ് റഹ്‌മാൻ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാർഡ് തന്നെ റഹ്‌മാൻ നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button