CinemaGeneralKollywoodLatest NewsMovie GossipsNEWS

‘മാനാട്’: ചിത്രത്തിലെ ആദ്യ ഗാനം ജൂൺ 21ന്, ഡബ്ബിങ്ങ് ആരംഭിച്ച് സിലമ്പരസൻ

കല്ല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ സിലമ്പരസന്റെ നായികയായി എത്തുന്നത്

ചെന്നൈ : സിലമ്പരസൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാനാട്’. ചിത്രത്തിന്റെ ഡബ്ബിങ്ങ് ആരംഭിച്ചിരിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ജൂണ്‍ 21നാണ് റിലീസ് ചെയ്യുന്നത്. വെങ്കിട്ട പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ്
ഏപ്രിലിലാണ് പൂര്‍ത്തിയാക്കിയത്.

വെങ്കിട്ട പ്രഭു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. റിച്ചാര്‍ഡ് എം നാഥ് ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചെയ്യുന്നത് പ്രവീണ്‍ കെ എല്‍ ആണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. തമിഴില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ബജറ്റ് 125 കോഡിയാണ്. വി ഹൗസ് പ്രൊഡക്ഷന്‍ നിര്‍മ്മാണം ചെയ്യുന്ന ചിത്രത്തിന്റെ വിതരണം സുറ്റുഡിയോ ഗ്രീനാണ് നിര്‍വ്വഹിക്കുക.

കല്ല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ സിലമ്പരസന്റെ നായികയായി എത്തുന്നത്. എസ് ജെ സൂര്യ, ഭരതിരാജ, എസ് എ ചന്ദ്രശേഖര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.

shortlink

Related Articles

Post Your Comments


Back to top button