GeneralLatest NewsMollywoodNEWS

‘ഞങ്ങള്‍ ആണുങ്ങള്‍ എന്താ ബോളന്മാറാ?’ ആണ്‍പിള്ളേരുടെ പ്രതിഷേധം അറിയിച്ച് ഒമര്‍ ലുലു

ഒന്നിച്ച് ഒരു കാര്യം ചെയ്തു ഒരാള്‍ക്ക് മാത്രം അംഗീകാരം കൊടുക്കുന്നത് കഷ്ടമാണ്

കൊച്ചി : സോഷ്യൽ മീഡിയയിൽ സജീവമായ സംവിധായകനാണ് ഒമര്‍ ലുലു. സിനിമാ സംബന്ധിയും രാഷ്ട്രീയവുമായുള്ള കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കാറുള്ള ഒമര്‍ ലുലു ഇപ്പോൾ ഡാൻസ് വീഡിയോയിലൂടെ വൈറലായ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകി നവീൻ കൂട്ടുകെട്ടിനെക്കുറിച്ചു പറയുകയാണ്.

 നവീന്‍ റസാഖിന്റെയും ജാനകി ഓംകുമാറിന്റെയും ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത് നവീന് ഇന്‍സ്റ്റാ വെരിഫിക്കേഷന്‍ നല്‍കിയില്ലെന്ന പരാതിയാണ്. സംവിധായകന്‍ ഒമര്‍ ലുലുവാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ച് ഡാന്‍സ് കളിച്ച് വൈറല്‍ ആയവരാണ് എന്നാല്‍ ജാനകിയ്ക്കു മാത്രം ഇന്‍സ്റ്റാ വെരിഫിക്കേഷന്‍ കൊടുത്തു എന്നും ഫേസ്ബുക്കിലൂടെ ഒമര്‍ ലുലു പറയുന്നു.

read also: കേരളത്തിലെ പ്രമുഖ നേതാക്കൾ ഒരുമിച്ചു അങ്കനവാടിയില്‍ പഠിക്കാഞ്ഞത് നമ്മുടെ ഭാഗ്യം: പിണറായിയെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്

‘ഞങ്ങള്‍ ആണുങ്ങള്‍ എന്താ ബോളന്മാറാ? മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീന്റെയും ജാനകിയുടെയും ഇന്‍സ്റ്റാഗ്രാം വെരിഫികേഷന്‍ സംബന്ധിച്ച് ഇട്ട പോസ്റ്റില്‍ ഇന്‍സ്റ്റയില്‍ നവീന്റെ കമ്മന്റ് ആണ്. ഒന്നിച്ച് ഒരു കാര്യം ചെയ്തു ഒരാള്‍ക്ക് മാത്രം അംഗീകാരം കൊടുക്കുന്നത് കഷ്ടമാണ്, അതും ഫോളോവേഴ്‌സും സെര്‍ച്ചും എല്ലാം ഒരുപോലെ കിട്ടിയിട്ടും. എല്ലാവരേയും ഒരുപോലെ പരിഗണിക്കൂ സൂക്കര്‍ അണ്ണാ ആണ്‍ പെണ്‍ വ്യത്യാസം ഇല്ലാതെ’- ഒമര്‍ലുലു പറയുന്നു.

‘ഒന്നിച്ച് ഡാന്‍സ് കളിച്ച് വൈറല്‍ ആയ രണ്ട് പേര്‍ ഒരുവിധം എല്ലാ ചാനലിലും ഇന്റര്‍വ്യൂസിലും ഒന്നിച്ച്. പക്ഷേ സൂക്കര്‍ അണ്ണന്‍ ഇന്‍സ്റ്റാ വെരിഫിക്കേഷന്‍ ജാനകിക്കു മാത്രം കൊടുത്തു. ഇന്നലെ ഇന്‍സ്റ്റാഗ്രാം വെരിഫിക്കേഷന്‍ സംബന്ധിച്ച് ഒരു ചര്‍ച്ചയില്‍ ഫീമെയില്‍ പ്രൊഫൈല്‍സിന് വേഗം വെരിഫിക്കേഷന്‍ കിട്ടും എന്ന് പറഞ്ഞപ്പോഴാണ് ചെക്ക് ചെയ്തത്. ഈ സോഷ്യല്‍ മീഡിയ പ്‌ളാറ്റ് ഫോമില്‍ എങ്കിലും ആണ്‍ പെണ്‍ വ്യത്യാസം വേണോ എല്ലാവരേയും ഒരു പോലെ പരിഗണിക്കൂ സൂക്കര്‍ അണ്ണാ. നമ്മള്‍ ആണ്‍പിള്ളേരുടെ പ്രധിഷേധം #ButYZukerButY എന്ന് എഫ്ബിയില്‍ ഇട്ട് അറീക്കുക എല്ലാവരേയും ഒരു പോലെ ട്രീറ്റ് ചെയുക. എല്ലാവരും സൂക്കര്‍ അണ്ണനെ കമ്മന്റ് ബോക്‌സില്‍ ടാഗ് ചെയ്ത് പരാതി അറീക്കണേ ബ്രോസ്’, എന്നും ഒമര്‍ ലുലു പറയുന്നു

shortlink

Related Articles

Post Your Comments


Back to top button