CinemaGeneralLatest NewsMollywoodNEWSSocial MediaTrailers

പൃഥ്വിരാജ് ചിത്രം കോൾഡ് കേസിന്റെ ട്രെയിലർ പുറത്തിറങ്ങി

പൃഥ്വിരാജ് സുകുമാരനും അതിഥി ബാലനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'കോൾഡ് കേസ്'

പൃഥ്വിരാജ് സുകുമാരനും അതിഥി ബാലനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘കോൾഡ് കേസ്’. ഛായാഗ്രാഹകൻ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന കോൾഡ് കേസിന്റെ ട്രെയിലർ പുറത്തിറങ്ങി. ആന്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ദുരൂഹമായ ഒരു കൊലപാതകം, സമർഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ, അതീന്ദ്രിയശക്തികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തൽപ്പരയായ ഒരു മാധ്യമപ്രവർത്തക, ഇവരിലൂടെ വികസിക്കുന്ന സങ്കീർണമായ കഥാഗതിയാണ് ഈ ത്രില്ലർ ചിത്രത്തിനുള്ളത്.

ക്രൂരമായ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന തിരുവനന്തപുരത്തെ സമർഥനായ പൊലീസ് ഉദ്യോഗസ്ഥൻ എസിപി സത്യജിത്തിനെയാണ് പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്നത്. കൊലപാതകത്തിനു പിന്നിലെ നിഗൂഢതകൾ ഒന്നൊന്നായി സത്യജിത്ത് ചുരുളഴിക്കുമ്പോൾ അപ്രതീക്ഷിതമായി മറ്റൊരിടത്ത് അമാനുഷിക ശക്തികളുടെ സാന്നിധ്യം അനുഭവപ്പെടുന്നു.

സമാന്തരമായ അന്വേഷണ വഴികളിലൂടെ നീങ്ങുന്ന എസിപി സത്യജിത്തും അന്വേഷണാത്മക മാധ്യമപ്രവർത്തക മേധാ പത്മജയും (അദിതി ബാലൻ) അവിശ്വസനീയമായ ചില രഹസ്യങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. ഇന്ത്യയിലും 240 രാജ്യങ്ങളിലുമായി 2021 ജൂൺ 30 മുതൽ ആമസോൺ പ്രൈം വിഡിയോയിൽ ചിത്രത്തിന്റെ ഗ്ലോബൽ പ്രിമിയർ ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button