GeneralLatest NewsNEWSTV Shows

സീതയുടെ കല്യാണിനു പ്രണയ സാക്ഷാത്കാരം : ഐശ്വര്യയുടെ കൈപിടിച്ച്‌ അനൂപ് കൃഷ്ണന്‍

തന്റെ പ്രണയിനിയെക്കുറിച്ച്‌ അനൂപ് ബിഗ് ബോസ് ഷോയില്‍ വെളിപ്പെടുത്തിയിരുന്നു

തിരുവനന്തപുരം : സീതാകല്യാണം എന്ന പരമ്പരയില്‍ കല്യാൺ ആയെത്തി പ്രേക്ഷക പ്രീതി നേടിയ നടനാണ് അനൂപ് കൃഷ്ണന്‍. മോഹൻലാൽ അവതാരകനായ ബിഗ് ബോസ് സീസണ്‍ മൂന്നിലെ കരുത്തുറ്റ മത്സരാര്‍ത്ഥികളില്‍ ഒരാൾ കൂടിയായ അനൂപ് തന്റെ പ്രണയ സാക്ഷാത്കാരത്തിന്റെ സന്തോഷത്തിലാണ്.

read also: നടനുമായുളള രഹസ്യ ബന്ധത്തില്‍ കുഞ്ഞ്: മറുപടിയുമായി കടുംബപ്രേക്ഷകരുടെ പ്രിയതാരം

തന്റെ പ്രണയിനിയെക്കുറിച്ച്‌ അനൂപ് ബിഗ് ബോസ് ഷോയില്‍ വെളിപ്പെടുത്തിയിരുന്നു. ഇഷ എന്നു വിളിക്കുന്ന ഡോക്ടര്‍ ഐശ്വര്യ നായരാണ് അനൂപിന്റെ പ്രണയിനി. കഴിഞ്ഞ ദിവസമാണ് ഐശ്വര്യയുമായുള്ള വിവാഹവാർത്ത ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ താരം അറിയിച്ചത്. ഇപ്പോഴിതാ, തന്റെ വിവാഹനിശ്ചയത്തിന്റെ വീഡിയോയും താരം പങ്കുവച്ചു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്

shortlink

Related Articles

Post Your Comments


Back to top button