GeneralLatest NewsMollywoodNEWSTV Shows

കോടികള്‍ വാഗ്ദാനം: ബിഗ്‌ബോസിന്റെ അവതാരകനാകാത്തതിന്റെ കാരണം വെളിപ്പെടുത്തി മമ്മൂട്ടി

കൊക്കകോള പരസ്യത്തിന് കോടികളാണ് അവര്‍ എനിക്ക് വാഗ്ദാനം ചെയ്തത്

ആരാധകർ ഏറെയുള്ള റിയാലിറ്റി ഷോയാണ് ബിഗ്‌ ബോസ്. ഈ ഷോയുടെ മലയാളം പതിപ്പിൽ അവതാരകനായി എത്തുന്നത് മലയാളത്തിന്റെ പ്രിയനടൻ മോഹലാല്‍ ആണ്. നാല് സീസണുകൾ പിന്നിട്ട ഈ ഷോയുടെ ഹോസ്റ്റായി ആദ്യം ക്ഷണിച്ചത് നടൻ മമ്മൂട്ടിയെ ആയിരുന്നു. കോടികളാണ് അണിയറപ്രവര്‍ത്തകര്‍ മമ്മൂട്ടിക്ക് വാഗ്ദാനം ചെയ്തത്. അത് നിരസിക്കാനുള്ള കാരണം തുറന്നു പറയുകയാണ് മമ്മൂട്ടി ഇപ്പോൾ.

read also: അപര്‍ണ ബാലമുരളിയോട് പൊതുവേദിയില്‍ അപമര്യാദയായി പെരുമാറി വിദ്യാര്‍ഥി

‘കൊക്കകോള പരസ്യത്തിന് കോടികളാണ് അവര്‍ എനിക്ക് വാഗ്ദാനം ചെയ്തത്. പക്ഷേ, അന്ന് ഞാന്‍ അത് ഉപേക്ഷിച്ചു. അതിനെക്കാള്‍ വലിയ കോടികളാണ് ബിഗ് ബോസിന് വേണ്ടി പറഞ്ഞത്. അത് ഉപേക്ഷിക്കാന്‍ പ്രത്യേകിച്ച് തിയറി ഒന്നും ഇല്ല. നമ്മളെ കൊണ്ട് ആവില്ല എന്ന് വച്ചിട്ടാണ് വേണ്ട എന്ന് പറഞ്ഞത്. അത് എനിക്ക് ശരിയാവില്ല. വെറുതേ അവസാനം ശ്വാസം മുട്ടും നമ്മള്‍. അതുകൊണ്ടാണ്. വലിയ ഓഫറായിരുന്നു അത്.’ – മമ്മൂട്ടി പങ്കുവച്ചു

100 ദിവസത്തെ ഷോയായ ബിഗ് ബോസിൽ മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം 15 ദിവസത്തിനായി 18 കോടി രൂപയാണെന്നാണ് സ്ഥീരീകരിക്കാത്ത റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button