GeneralLatest NewsMollywoodNEWSSocial Media

മകളുടെ മടിയിൽ തലവെച്ചുറങ്ങി ദിവ്യ ഉണ്ണി

മദർഹുഡ് ട്രഷർ എന്നാണ് ചിത്രത്തിന് ദിവ്യ നൽകിയിരിക്കുന്ന ഹാഷ് ടാഗ്

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് ദിവ്യ ഉണ്ണി. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യ. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തന്റെ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി.

മകളുടെ മടിയിൽ തലവെച്ചുറങ്ങുന്ന ദിവ്യയെ ആണ് ചിത്രത്തിൽ കാണാനാവുക. മദർഹുഡ് ട്രഷർ എന്നാണ് ചിത്രത്തിന് ദിവ്യ നൽകിയിരിക്കുന്ന ഹാഷ് ടാഗ്.

https://www.instagram.com/p/CQcgs1kp7U0/?utm_source=ig_web_copy_link

ജനുവരി 14ന് ആയിരുന്നു ദിവ്യയുടെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം. ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്കുണ്ട്.

shortlink

Related Articles

Post Your Comments


Back to top button