GeneralLatest NewsMollywoodNEWSSocial Media

‘ഹൗസ്ഫുൾ ചലഞ്ച്’: തിയറ്റർ ജീവനക്കാർക്ക് സഹായവുമായി ഒമർ ലുലു

പെരിന്തല്‍മണ്ണയിലെ വിസ്മയ തിയറ്ററിലെ ജീവനക്കാര്‍ക്കാണ് ഒമര്‍ ലുലുവിന്റെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകള്‍ നല്‍കിയത്

കേരളത്തിലെ തിയറ്റര്‍ ജീവനക്കാർക്ക് സഹായിക്കാൻ ചലഞ്ചുമായി സംവിധായകന്‍ ഒമര്‍ ലുലു. ഹൗസ്ഫുള്‍ എന്നാണ് ചലഞ്ചിന്റെ പേര്. കേരളത്തില്‍ കൊവിഡ് മൂലം പ്രതിസന്ധിയിലായ തിയറ്റര്‍ ജീവനക്കാര്‍ക്ക് ഭക്ഷ്യക്കിറ്റ് എത്തിച്ച് നൽകുന്നതാണ് ചലഞ്ച്.

പെരിന്തല്‍മണ്ണയിലെ വിസ്മയ തിയറ്ററിലെ ജീവനക്കാര്‍ക്കാണ് ഒമര്‍ ലുലുവിന്റെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകള്‍ നല്‍കിയത്.

ഒമര്‍ ലുലുവിന്റെ വാക്കുകള്‍:

ഹൗസ്ഫുള്‍ ചലഞ്ച്

നമ്മുക്ക് എല്ലാവര്‍ക്കും മറക്കാന്‍ പറ്റാത്ത ഒരു ഹൗസ്ഫുള്‍ ഷോ ഉണ്ടാവും,ഹാപ്പിവെഡ്ഡിങ്ങ് എന്ന എന്റെ ആദ്യ സിനിമ റിലീസ് കഴിഞ്ഞ് ഒരു തിയറ്ററില്ലും ആള് ഇല്ലാതെ വിഷമിച്ച് ഇരിക്കുന്ന സമയത്ത് ശനിയാഴ്ച്ച രാത്രി സെക്കന്റ് ഷോ സമയത്ത് ഒരു കോള്‍ വന്നൂ പെരിന്തല്‍മണ്ണ വിസ്മയാ തീയറ്ററില്‍ നിന്ന് പടം ഹൗസ്ഫുള്‍ ആയി നല്ല ചിരിയുണ്ട് ഇനി നന്നായി പ്രമോട്ട് ചെയ്താ മതീ എന്ന് പറഞ്ഞൂ.

ഇന്ന് ഹൗസ്ഫുള്ളായ തീയറ്ററുകള്‍ അടഞ്ഞൂ അവിടത്തെ ജീവനകാരുടെ ഹൗസ് ഫുള്‍ ആക്കാന്‍ സാധിക്കില്ലെങ്കില്ലും പറ്റുന്ന പോലെ ഒരു സഹായം, നമ്മുടെ അല്ലെങ്കില്‍ നമ്മുടെ സുഹൃത്തുക്കളേ കൊണ്ട് ചെയ്യുക. ഞാന്‍ എന്റെ സുഹൃത്തുക്കളും സംവിധായകരുമായ
അരുണ്‍ ഗോപിയേയും സാജിദ് യഹിയേനയും ചലഞ്ച് ചെയുന്നു. നിങ്ങള്‍ ഈ ചലഞ്ച് ഏറ്റെടുത്ത് സിനിമാ മേഖലയില്‍ ഉള്ള മറ്റ് രണ്ട് പേരെ ചലഞ്ച് ചെയ്ത് ഇത് ഒരു ചെയിന്‍ പോലെ കറക്ക്റ്റായി മുന്നോട്ട് പോയാല്‍ പൂട്ടി കിടക്കുന്ന കേരളത്തിലെ എല്ലാ തീയറ്റര്‍ ജീവനക്കാര്‍ക്കും ഒരു സഹായം ആവും. വിസ്മയ തീയറ്റര്‍ പെരിന്തല്‍മണ്ണ ജീവനക്കാര്‍ക്കുള്ള ഭക്ഷ്യകിറ്റ് മാനേജ്മെന്റിന് കൈമാറി.

shortlink

Related Articles

Post Your Comments


Back to top button