CinemaGeneralLatest NewsNew ReleaseNEWS

കോൾഡ് കേസിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു

കൊച്ചി: പൃഥ്വിരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം കോൾഡ് കേസിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ഈറൻ മുകിൽ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. ഹരിശങ്കർ കെ എസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീനാഥ്‌ വി നാഥിന്റെ വരികൾക്ക് പ്രകാശ് അലക്സാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നേരത്തെ കോൾഡ് കേസിലെ ട്രെയിലർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

അതേസമയം, ചിത്രത്തിന്റെ റിലീസ് തിയതി നേരത്തെ പുറത്തുവിട്ടിരുന്നു. ആമസോണിലൂടെ ജൂണ്‍ 30നാണ് കോൾഡ് കേസ് പ്രദർശനത്തിനെത്തുന്നത്. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ് ഒരു അന്വേഷണ ഉദ്യേഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്.

Read Also:- ‘സബാഷ് മിത്തു’: സംവിധായകൻ രാഹുൽ ധോലാകി പിന്മാറി

എസിപി സത്യരാജ് എന്നാണ് കഥാപാത്രത്തിന്റെ പേര്. അദിതി ബാലനാണ് നായിക. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോയുടെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ആണ് നിര്‍മ്മിക്കുന്നത്. ശ്രീനാഥ് വി നാഥിന്റേതാണ് തിരക്കഥ. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്.

shortlink

Related Articles

Post Your Comments


Back to top button