CinemaGeneralKeralaLatest NewsNEWS

കേരള വനിത കമ്മീഷനിൽ അദ്ധ്യക്ഷന്റെ ഒഴിവുണ്ടെങ്കിൽ തന്നെ പരിഗണിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

കൊച്ചി: കേരള വനിത കമ്മീഷനിൽ അദ്ധ്യക്ഷന്റെ ഒഴിവുണ്ടെങ്കിൽ തന്നെ പരിഗണിക്കണമെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. വനിത കമ്മീഷൻ അദ്ധ്യക്ഷ എന്ന പോസ്റ്റ് എന്നും സ്ത്രീകൾക്കു മാത്രമേ കൊടുക്കൂ എന്ന് വാശി പിടിക്കരുത്, കഴിവുള്ള യുവാക്കളെയും പരിഗണിക്കാവുന്നതാണ് എന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ:

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

കേരള വനിതാ കമ്മീഷനിൽ അദ്ധ്യക്ഷന്റെ ഒഴിവു ഉണ്ടെങ്കിൽ എന്നെ പരിഗണിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. (ഈ പോസ്റ്റ് എന്നും സ്ത്രീകൾക്കു മാത്രമേ കൊടുക്കൂ എന്ന് വാശി പിടിക്കരുത്. എന്നെപോലെ നല്ല കഴിവുള്ള യുവാക്കളെയും പരിഗണിക്കാവുന്നതാണ്)

ബയോഡേറ്റ
പേര്: സന്തോഷ് പണ്ഡിറ്റ്
DOB: 8-4-1983
വയസ്‌: 38 (കാഴ്ചയിൽ 18)
നീളം : 165 cm (കാഴ്ചയിൽ എട്ടടി)
തൂക്കം:- 57Kg (തലയ്ക്കു മാത്രം 56 Kg, മറ്റു എല്ലാ ഭാഗങ്ങൾക്കും 1Kg)
സ്വഭാവം: പുറമെ ഒരു ‘പഞ്ചാര’ ആയി തോന്നും എങ്കിലും യഥാർഥത്തിൽ rough and tough.
സൗന്ദര്യം: കാണുവാൻ വലിയ ലുക്ക് ഇല്ലെങ്കിലും നാല് മണിക്കൂർ കഷ്ടപ്പെട്ട് (മേക്കപ്പ് ഇട്ടു) പുറത്തിറങ്ങിയാൽ ഏതു പെണ്ണും നോക്കും.
പ്രതീക്ഷിക്കുന്ന ശമ്പളം: 1,00,001.. മാത്രം
Blood Group:- B+ (സ്വഭാവവും ‘Be positive’ ആണ് )
Marital Status:- നിലവിൽ സിംഗിൾ ആണ് .
ഇഷ്ടപ്പെട്ട ഭക്ഷണം:- ബദാം, ആപ്പിൾ, ഓട്സ് കഞ്ഞി, ഉണക്ക മുന്തിരി, കാരക്ക, അണ്ടി പരിപ്പ്, മാതള നാരങ്ങാ, കാരറ്റ് മറ്റെല്ലാ പഴങ്ങളും..
പ്രവർത്തി പരിചയം: 1)ഇതുവരെ 85+ നായികമാരോടോപ്പോം ആടി, പാടി, നൃത്തം വെച്ച് അഭിനയിച്ചു. 10 സിനിമയിൽ ക്യാമറ ഒഴികെ എല്ലാ ജോലിയും ചെയ്തു ലോക റെക്കോർഡ് ഇട്ടു. 400 ഓളം TV shows , 3 serials അഭിനയിച്ചു. ‘Malayalee House’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തു. ഒരു പരിപാടിയിൽ Anchor ആണ് .
2)സർക്കാർ സർവീസ് 10 വർഷത്തിൽ അധികം ജോലി ചെയ്തു, പിന്നീട് രാജി വെച്ച് .
Qualifications: BA (English), MA (Hindi), Civil Engineering Diploma, Bachelor of Academic Law, Stenography, Type writing, PGDCA, Diploma in Astrology, Diploma in English, Hindi Translation Course etc
അവാർഡ് :- പഠിക്കുമ്പോൾ national merit scholarship, സിനിമയിൽ വന്നതിനു ശേഷം ഏകലവ്യ അവാർഡ്, Best all rounder in Malayalam film industry Award, വനമിത്രാ സേവാ പുരസ്കാരം.
ഹോബി :- 1)Meditation
2)Cricket
3)Cinema
4)Travelling
5) പറയൂല (ഊഹിച്ചെടുത്തോ മക്കളെ )
അറിയാവുന്ന ഭാഷകൾ :- Malayalam, English, Hindi , basic knowledge in Tamil, Kannada, Sanscrit (വളരെ അത്യാവശ്യം വന്നാൽ നല്ല ഫസ്റ്റ് ക്ലാസ് തെറി ഭാഷയും പറയും )
email :- [email protected]
facebook:– Santhosh Pandit
കുടുംബം :- അച്ഛനും അമ്മയും കുറെ വർഷങ്ങൾക്കു മുമ്പേ മരിച്ചു. ഏക സഹോദരി married and settled.
മതം/ജാതി :- ഹിന്ദു /പണ്ഡിറ്റ്
രാഷ്ട്രീയം :- ‘പറയൂല’
Address :- ‘Sree Krishna Bhavan’, Narikuni, Kozhikode
ഞാൻ വനിതാ കമ്മീഷൻ chair person ആയാൽ കേരളത്തിലെ മൊത്തം സ്ത്രീകളുടെ പ്രശ്നവും ഒറ്റയടിക്ക് തീരുമെന്ന് ഉറപ്പു തരുന്നു . Oru Demonstration..
പരാതിക്കാരി :- ‘ഹലോ വനിത കമ്മീഷൻ.. പണ്ഡിറ്റ് ഏട്ടൻ അല്ലെ?’
പണ്ഡിറ്റ് .. ‘ആ… വേഗം പറഞ്ഞു തൊലക്ക്. എന്തോ വേണം?’
പരാതിക്കാരി … ‘എന്റെ പേര് ഡുണ്ടു മോൾ?’
പണ്ഡിറ്റ് .. ‘അയ്യേ .. ഡുണ്ടു മോൾ ? ഇതൊക്കെ എന്ത് പേര്? ആ പേരിട്ടവനെ തല്ലണം ..’
പരാതിക്കാരി ..’സർ sir..ഞാൻ വിവാഹിതയാണ്.’
പണ്ഡിറ്റ് …’അയിന്? ഞാൻ എന്ത് വേണം’
പരാതിക്കാരി ..’സർ ഭർത്താവ് എന്നെ ദിവസവും മദ്യപിച്ചു വന്നു തല്ലുന്നു. ഉടനെ കേരളത്തിൽ മദ്യം നിരോധിക്കുവാൻ പറ്റുമോ? പിന്നെ സ്ത്രീധനം കുറഞ്ഞെന്നും പറഞ്ഞു അമ്മായി അമ്മ ദിവസവും തെറി വിളിക്കുന്നു.’
പണ്ഡിറ്റ്. ‘Hum.. കേരളത്തിന്റ പ്രധാന വരുമാനം മദ്യമാണ്.. നിനക്ക് വേണ്ടി അതൊന്നും നിരോധിക്കുവാൻ പറ്റില്ല ..’
പരാതിക്കാരി.. ‘പക്ഷെ സർ.. ഞാനൊരു ആത്മഹത്യയുടെ വക്കിലാണ്’
പണ്ഡിറ്റ് … ‘ഒരു പ്രശ്നവും ഇല്ല.. അനുഭവിച്ചോ.۔ എന്തിനാണ് നീ കല്യാണം കഴിച്ചത്? നിന്നെ പോലെ ഉള്ളവർ മരിക്കുന്നതാണ് നല്ലതു.. ഇനി മേലിൽ ഇവിടേയ്ക്ക് വിളിക്കരുത്. ഈ നമ്പർ ആർക്കും കൊടുക്കരുത്. വല്ല പരാതിയും ഉണ്ടെങ്കിൽ പോലീസ് സ്റ്റേഷനിൽ ചെല്ലൂ. അതിനല്ലേ അവർ അവിടെ ഇരിക്കുന്നത്..’
ഇത്രയും കേട്ട് മടുത്ത ആ യുവതി ഇതിലും better തൻെറ ഭർത്താവും, അമ്മായി അമ്മയും ആണെന്ന് ജീവിതത്തിൽ ആദ്യമായി തിരിച്ചറിയുന്നു. പിന്നീടുള്ള കാലം ‘എല്ലാം സഹിച്ചു’ ക്ഷമയോടെ ജീവിക്കുന്നു. അങ്ങനെ കേരളത്തിലെ ഗാർഹിക പീഡന കഥകൾ മൊത്തം അവസാനിക്കുന്നു. അതൊരു ഉഗ്രൻ ഐഡിയ അല്ലെ?
(എന്റെ ബയോഡേറ്റ എന്റെ അറിവിലും തെളിവ് നോക്കിയാലും പൂർണമായും സത്യമാണെന്നു ഒരിക്കലും പറയില്ല. നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ വിശ്വസിക്കുക.)
പണ്ഡിറ്റിനെ വിളിക്കൂ..

Read Also:- ദി ഫാമിലി മാൻ മൂന്നാം സീസണിൽ വിജയ് സേതുപതിയും

കേരളത്തിലെ യുവതികളെ രക്ഷിക്കൂ ..
By Santhosh Pandit (ഉരുക്കൊന്നും അല്ല, മഹാ പാവമാ )

https://www.facebook.com/santhoshpandit/posts/335208151301193

 

shortlink

Related Articles

Post Your Comments


Back to top button