BollywoodCinemaGeneralLatest NewsMovie GossipsNEWS

സി ശങ്കരൻ നായരുടെ ജീവിതം സിനിമയാക്കാനൊരുങ്ങി കരൺ സിംഗ് ത്യാഗി

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളി കൂടിയാണ് സി ശങ്കരൻ നായർ

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ കാരണക്കാരനായ ജനറൽ മൈക്കിൾ ഡയറിനെതിരെയും ക്രൂരമായ മാർഷൽ നിയമത്തിനെതിരെയും കേസ് വാദിച്ചിരുന്ന സി ശങ്കരൻ നായരുടെ ജീവിതം സിനിമയാക്കുന്നു. ബോളിവുഡിൽ ഒരുങ്ങുന്ന ചിത്രം കരണ്‍ സിംഗ് ത്യാഗിയാണ് സംവിധാനം ചെയ്യുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളി കൂടിയാണ് സി ശങ്കരൻ നായർ.

ബ്രിട്ടീഷ് ഭരണത്തിന് എതിരെ പോരാടിയ സി ശങ്കരൻ നായരുടെ, കൊച്ചുമകനായ രഘു പാലാട്ടും പുഷ്‍പ പാലാട്ടും ചേര്‍ന്ന് എഴുതിയ ദ ഷേക്ക് ദാറ്റ് ഷൂക്ക് ദ എംപയര്‍ എന്ന പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ. സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും. സിനിമയിലെ അഭിനേതാക്കളെയോ മറ്റ് കാര്യങ്ങളോ പ്രഖ്യാപിച്ചിട്ടില്ല.

ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരമായി കണക്കാക്കുന്നതിന് എതിരെ നിലകൊണ്ട ആളാണ് സി ശങ്കരൻ നായര്‍. ഗാന്ധി ആൻഡ് അനാർക്കി എന്ന പുസ്‍തകവും സി ശങ്കരൻ നായര്‍ എഴുതിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button