GeneralLatest NewsMollywoodNEWSSocial Media

സിനിമയിൽ ഞാനാദ്യമായി പ്രത്യക്ഷപ്പെട്ട മുഖം: ആരാധകന് നന്ദി പറഞ്ഞ് മമ്മൂട്ടി

മഹനടനായ സത്യനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം മമ്മൂട്ടി പങ്കുവച്ചു

തന്റെ  ആദ്യ സിനിമയിലെ അപൂർവ ചിത്രം പങ്കുവെച്ച് നടൻ മമ്മൂട്ടി. സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ കഥാപാത്രത്തെയാണ് താരം പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇന്നു കാണുന്ന മമ്മൂട്ടിയുടെ രൂപമല്ലാതിരുന്നിട്ടും ആ സിനിമയിലെ തന്റെ കഥാപാത്രത്തെ തിരിച്ചറിഞ്ഞ് അതു സ്ക്രീൻ ഗ്രാബ് ചെയ്ത ആരാധകന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടി ചിത്രവും കുറിപ്പും പങ്കുവെച്ചത്.

മമ്മൂട്ടിയുടെ വാക്കുകൾ:

‘ഇതു ചെയ്ത വ്യക്തിക്ക് വലിയ നന്ദി! സിനിമയിൽ ഞാനാദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ സ്ക്രീൻ ഗ്രാബ് ആണിത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് കളർ കറക്ട് ചെയ്തെടുത്തത്.കടന്നുപോയ ഒരു കാലട്ടത്തിലെ ഉജ്വലമായ ഓർമകൾ‍‍ ഈ ചിത്രം തിരികെ എത്തിക്കുന്നു. സത്യൻ മാഷിനൊപ്പം ഒരു സിനിമയിൽ ഒന്നിച്ചുണ്ടാകാനുള്ള അപൂർവ അവസരം എനിക്കു ലഭിച്ചിരുന്നു. ഷോട്ടുകൾക്കിടയിലെ വിശ്രമവേളയിൽ അദ്ദേഹം ഉറങ്ങുമ്പോൾ ആ കാൽതൊട്ടു വന്ദിച്ചത് ഞാനിപ്പോൾ ഓർക്കുന്നു.’

https://www.instagram.com/p/CQvGLKMsNQ9/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button