CinemaGeneralLatest NewsMollywoodNEWS

പേര് ‘അംബാനി’, നായകൻ ദിലീപ്: പുതിയ സിനിമയെ കുറിച്ച് ഒമർ ലുലു

അപൂർവ്വരാഗം, ടു കൺട്രീസ് തുടങ്ങിയ സിനിമകൾ എഴുതിയ നജീംകോയ ആയിരിക്കും സിനിമയുടെ തിരക്കഥ എന്നും ഒമർ പറഞ്ഞു

പ്രേഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ഒമർ ലുലു. ഇപ്പോഴിതാ പവർ സ്റ്റാർ എന്ന തന്റെ പുതിയ സിനിമയ്ക്ക് ശേഷം മറ്റൊരു സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഒമർ. ‘അംബാനി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദിലീപിനെ നായകനാക്കാനാണ് തന്റെ ആഗ്രഹമെന്നും ഒമർ പറയുന്നു. അപൂർവ്വരാഗം, ടു കൺട്രീസ് തുടങ്ങിയ സിനിമകൾ എഴുതിയ നജീംകോയ ആയിരിക്കും സിനിമയുടെ തിരക്കഥ എന്നും ഒമർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഒമർ ഇക്കാര്യം അറിയിച്ചത്.

‘പവർസ്റ്റാർ സിനിമ കഴിഞ്ഞ് ഞാന്‍ പ്ളാൻ ചെയ്‌ത ദിലീപേട്ടന്റെ സിനിമ അംബാനിയുടെ സ്ക്രിപ്പ്റ്റ് എനിക്ക് ഇഷ്ടപ്പെട്ട സിനിമകളായ അപൂർവരാഗവും ടു കൺട്രീസ് ഒക്കെ എഴുതിയ നജീംകോയ നജിക്ക ആയിരിക്കും’ – ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.

https://www.facebook.com/omarlulu/posts/349301429885650

ബാബു ആന്റണിയെ നായകനാക്കി പവർ സ്റ്റാർ എന്ന ചിത്രമാണ് ഒമർ ലുലു ഇപ്പോൾ ഒരുക്കുന്നത്. ഒമര്‍ ലുലുവിന്റെ ആദ്യ മാസ് ചിത്രമാണ് ‘പവര്‍സ്റ്റാര്‍’. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button