BollywoodCinemaGeneralLatest NewsNEWS

‘നീണ്ട ഇടവേളയ്ക്ക് ശേഷം അക്ഷയ് കുമാറിനൊപ്പം’: പുതിയ ബോളിവുഡ് ചിത്രത്തെ കുറിച്ച് പ്രിയദർശൻ

അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രവും പ്രിയദർശൻ പങ്കുവെച്ചു

അക്ഷയ് കുമാറിനെ നായകനാക്കി പുതിയ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി പ്രിയദർശൻ. അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രവും പ്രിയദർശൻ പങ്കുവെച്ചു.

‘നീണ്ട ഇടവേളയ്ക്ക് ശേഷം അക്ഷയ് കുമാറിനൊപ്പം അടുത്ത ഹിന്ദി ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നു. ഈ ചർച്ച ഞാൻ ഏറെ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്’- പ്രിയദർശൻ കുറിച്ചു.

https://www.facebook.com/DirectorPriyadarshan/posts/357494405748049

ബോളിവുഡില്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍-നടന്‍ കൂട്ടുകെട്ടാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും. ഹേര ഫേരിയും ഭൂല്‍ ഭുലയ്യയും തുടങ്ങി ഇവരുടെ മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വലിയ വിജയങ്ങളായിരുന്നു.

അതേസമയം ഹംഗാമ 2വാണ് പ്രിയദര്ശന്റെതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ഹിന്ദി ചിത്രം. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മിന്നാരത്തിന്റെ ഹിന്ദി റീമേക്കാണ് ഹങ്കാമ 2.

 

shortlink

Related Articles

Post Your Comments


Back to top button