CinemaGeneralMollywoodNEWS

നയന്‍‌താരയ്ക്കൊപ്പം മിത്ര കുര്യന്‍ വന്നത് രക്ഷയായി!: തുറന്നു സംസാരിച്ച് സിദ്ദിഖ്

അങ്ങനെ വന്നാൽ അതിൻ്റെ ക്ലൈമാക്സിന് വിചാരിച്ച പ്രധാന്യം കിട്ടില്ല

സിദ്ദിഖ് – ലാൽ സിനിമകൾ പ്രേക്ഷകർക്കെന്നും വലിയ വിജയങ്ങളുടെ ബോക്സ് ഓഫീസ് ആഘോഷങ്ങളാണ്. സിനിമ ചെയ്തു തുടർച്ചയായി ഹിറ്റുകൾ ഒരുക്കുന്ന സിദ്ദിഖ് – ലാൽ ടീമിലെ സിദ്ദിഖ് തൻ്റെ ഒരു ഹിറ്റ് സിനിമ വലിയ വിജയം നേടാനുണ്ടായ പ്രധാന കാരണത്തെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയിൽ പങ്കുവയ്ക്കുകയാണ്. ദിലീപിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ‘ബോഡിഗാർഡ്’ എന്ന സിനിമയുടെ ക്ലൈമാക്സിന് വലിയ ജനപ്രീതി നേടാനായതിൻ്റെ പ്രധാന കാരണം നയൻ താരയ്ക്കൊപ്പം മിത്ര കുര്യനെ കാസ്റ്റ് ചെയ്തതു കൊണ്ടാണെന്നും അതിൻ്റെ കാരണം എന്താണെന്നും സിദ്ദിഖ് വിശദീകരിക്കുന്നു. മലയാളത്തിലും, തമിഴിലും ഹിന്ദിയിലുമായി ‘ബോഡിഗാര്‍ഡ്’ എന്ന സിദ്ധിഖ് ചിത്രം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

‘ബോഡിഗാർഡിൽ മിത്ര കുര്യനെ കാസ്റ്റ് ചെയ്തതിന് ഒരു കാരണമുണ്ട്. അവിടെ നയൻതാരയ്ക്കൊപ്പം അറിയപ്പെടുന്ന മറ്റൊരു നടിയെ കാസ്റ്റ് ചെയ്തിരുന്നേൽ അതിൽ എന്തോ സസ്പൻസ് ഉണ്ടല്ലോ എന്ന് പ്രേക്ഷകർ അപ്പോൾ ചിന്തിക്കും. പ്രേക്ഷകര്‍ നമുക്ക് ഒപ്പം വരില്ല. അങ്ങനെ വന്നാൽ അതിൻ്റെ ക്ലൈമാക്സിന് വിചാരിച്ച പ്രധാന്യം കിട്ടില്ല. മിത്ര കുര്യൻ ആയതുകൊണ്ട് അങ്ങനെയൊരു പ്രശ്നം വരില്ല. പ്രേക്ഷകന് നമുക്ക് മുൻപേ സഞ്ചരിക്കാൻ കഴിയില്ല’. സിദ്ദിഖ് പറയുന്നു

 

shortlink

Related Articles

Post Your Comments


Back to top button