GeneralLatest NewsMollywoodNEWSSocial Media

ആര് വിളിച്ചാലും മര്യാദയ്ക്കും മാന്യമായും പെരുമാറണം,അതിന് സാധ്യമല്ലെങ്കിൽ ജനപ്രതിനിധിയെന്ന പണിക്കിറങ്ങരുത്: ഡോ ബിജു

ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണം എന്നതും എംഎൽഎമാരെ പഠിപ്പിക്കുന്ന ഒരു സെഷൻ നിയമസഭയിൽ ഏർപ്പെടുത്തണമെന്ന് ഡോ ബിജു

സഹായം ആവശ്യപ്പെട്ട വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച കൊല്ലം എംഎൽഎ മുകേഷിനെതിരെ സംവിധായകൻ ഡോ ബിജു. ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണം എന്നതും എംഎൽഎമാരെ പഠിപ്പിക്കുന്ന ഒരു സെഷൻ നിയമസഭയിൽ ഏർപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലടക്കം മുകേഷിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രതികരണം.

ഡോ ബിജുവിന്റെ വാക്കുകൾ:

ജനാധിപത്യ ബോധം എന്താണ് എന്നതും, ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണം എന്നതും എം എൽ എ മാരെ പഠിപ്പിക്കുന്ന ഒരു സെഷൻ നിയമസഭയിൽ ഏർപ്പെടുത്തേണ്ടതാണ്. ഇത്തരം ജനാധിപത്യ ബോധമില്ലാത്ത വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരിൽ ചുമക്കാൻ ജനങ്ങളെ നിർബന്ധിതരാക്കരുത്. പൊതുജനങ്ങളോട് ഇടപെടേണ്ടത് എങ്ങനെയാണ് എന്ന കാര്യത്തിൽ സാമാന്യ ബോധം ഇല്ലെങ്കിൽ നിയമസഭയോ അല്ലെങ്കിൽ അവരെ എം എൽ എ ആക്കിയ പാർട്ടിയോ അവർക്ക് ഒരു ഓറിയെന്റേഷൻ ക്ലാസ്സ് നൽകുന്നത് നന്നായിരിക്കും. ശമ്പളവും യാത്ര ബത്തയും അലവൻസും ഒക്കെ വാങ്ങുന്നത് പൊതുജനങ്ങളുടെ നികുതി പണത്തിൽ നിന്നാണ്. അപ്പോൾ ഏത് ജില്ലയിൽ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദയ്ക്കും മാന്യമായും പെരുമാറണം. അതിന് സാധ്യമല്ലെങ്കിൽ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുത്….

സഹായം ചോദിച്ച് ഫോണിലൂടെ വിളിച്ച ഒറ്റപ്പാലത്തെ സ്കൂൾ വിദ്യാത്ഥിയോടാണ് മുകേഷ് രോഷാകുലനായത്. ഇതിന്റെ ശബ്ദ ശകലം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ മുകേഷിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായെത്തിയത്.

എന്നാൽ ഫോണ്‍ കോളിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് പൊതുജനങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കുമെന്നും മുകേഷ് പറഞ്ഞു. ചൂരല്‍ വച്ച് അടിക്കുമെന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം മുകേഷിനെതിരെ കേസ്സെടുക്കണെന്ന് കാണിച്ച് ബാലാവകാശ കമ്മീഷന് എംഎസ് എഫ് പരാതി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button