CinemaGeneralLatest NewsMollywoodNEWSSocial Media

ഒരു കുടുംബത്തിന്റെ ഒത്തുചേരൽ പോലെയായിരുന്നു: സാറാസിന് ആശംസകളുമായി ഷാൻ റഹ്മാൻ

'സാറാസ്' ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്

അന്ന ബെന്നിനെ ടൈറ്റില്‍ കഥാപാത്രമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്‍ത ‘സാറാസ്’ ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇപ്പോഴിതാ സിനിമയ്ക്ക് ആശംസ അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഷാൻ പറയുന്നു.

ഷാൻ റഹ്മാന്റെ വാക്കുകൾ:

ഈ സിനിമയെക്കുറിച്ച് ഞാൻ എന്ത് പറയാനാ? പറഞ്ഞു കുളമാക്കണ്ട. നാളെ മുതൽ നിങ്ങൾക്കെല്ലാവർക്കും ഈ ചിത്രം ആമസോൺ പ്രൈമിലൂടെ കാണാം. ഈ ചിത്രത്തിൽ സഹകരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം. ഗായകർ, മിക്സിങ് എഞ്ചിനീയഴ്സ്, മ്യൂസിഷ്യൻസ്, എന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി. നിങ്ങളോടെല്ലാവരോടും സ്നേഹവും ബഹുമാനവും. സണ്ണി വെയ്നിനൊപ്പം ഞാൻ ആദ്യം ജോലി ചെയ്ത സിനിമ തട്ടത്തിൻ മറയത്ത് ആയിരുന്നു, അതിലെ ഖൽബാണ് ഫാത്തിമ റീമിക്സിൽ അദ്ദേഹം തകർത്തു. പിന്നെ ഹെലൻ ആയി ജീവിച്ച പ്രിയപ്പെട്ട അന്ന ബെൻ. എനിക്ക് ജിമിക്കി കമ്മൽ എന്ന വരികൾ തന്ന അന്നയുടെ അച്ഛൻ ബെന്നി ചേട്ടൻ, പിന്നെ വിനീതും ദിവ്യയും. കുടുംബത്തിന്റെ ഒത്തുചേരൽ ആയിരുന്നു. എല്ലാത്തിനും മുകളിൽ എന്നെ വിശ്വസിച്ച് ഈ അത്ഭുതമായ സിനിമയും ഇതിൽ രണ്ട് മിനിറ്റ് സ്ക്രീൻ ടൈം തന്ന ജൂഡിന് നന്ദി. സാറ നാളെ നിങ്ങളെയെല്ലാം കാണാനെത്തും, സാറയുടെയും ജീവന്റെയും കഥ നിങ്ങളും.

shortlink

Related Articles

Post Your Comments


Back to top button