GeneralLatest NewsMollywoodNEWS

റൊമാന്റിക്ക് ഹീറോയാവാൻ ആഗ്രഹമുണ്ട്, പക്ഷെ എല്ലാവരും ഇത്തരം കഥാപാത്രങ്ങളുമായാണ് വരുന്നത്: ഫഹദ് ഫാസിൽ

സിനിമ തുടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് മാത്രമാണ് ശ്യാം പുഷ്‌കരന്‍ ഷമ്മി എന്ന കഥാപാത്രത്തെ കുറിച്ച് പറഞ്ഞതെന്ന് ഫഹദ്

നിലപാട് കൊണ്ടും അഭിനയരീതി കൊണ്ടും വ്യത്യസ്ത പുലര്‍ത്തുന്ന നടനാണ് ഫഹദ് ഫാസില്‍. നിരവധി മികച്ച കഥാപാത്രങ്ങളാണ് താരം ഇതിനോടകം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ തനിക്ക് റൊമാന്റിക്ക് ഹീറോ പോലുള്ള കഥാപത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറയുകയാണ് ഫഹദ്. ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

എല്ലാ ചിത്രങ്ങളിലും ഒരു സൈക്കോ ടച്ചുള്ള കഥാപാത്രമാണല്ലോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. തനിക്ക് റൊമാന്റിക്ക് ഹീറോയാവാന്‍ ആഗ്രഹമുണ്ട്. പക്ഷെ എല്ലാവരും ഇത്തരം കഥാപാത്രങ്ങളുമായാണ് വരുന്നത് എന്ന് ഫഹദ് പറയുന്നു. കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി എന്ന കഥാപാത്രം പോലും, സിനിമ തുടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് മാത്രമാണ് ശ്യാം പുഷ്‌കരന്‍ ആ കഥാപാത്രത്തെ കുറിച്ച് പറഞ്ഞതെന്ന് ഫഹദ് പറയുന്നു.

അതേസമയം മാലിക്കാണ് താരത്തിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ജൂൺ 15 ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്. സുലൈമാൻ മാലിക് എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങള്‍ ആണ് ഫഹദ് അഭിനയിക്കുന്നത്. ആന്റോ ജോസഫ് ആണ് ഫഹദിന്റെ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 27 കോടി രൂപയോളമാണ് ചിത്രത്തിന്റെ ബജറ്റ്. മാലിക് 209 സെപ്റ്റംബറില്‍ ആണ് ചിത്രം തുടങ്ങിയത്. എന്നാല്‍ കൊവിഡ് കാരണമാണ് ചിത്രം റിലീസ് വൈകിയത്.

shortlink

Related Articles

Post Your Comments


Back to top button