CinemaGeneralKollywoodLatest NewsNEWS

‘സർദാർ’: കാർത്തി ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിക്കുന്നു

രജീഷ വിജയനാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

കാര്‍ത്തിയെ നായകനാക്കി പി എസ് മിത്രന്‍ ഒരുക്കുന്ന ചിത്രമാണ് ‘സര്‍ദാര്‍’. കോവിഡ് മൂലം നിർത്തിവെച്ചിരുന്ന ചിത്രം വീണ്ടും പുനരാരംഭിക്കുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. രജീഷ വിജയനാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരുന്നു. കാർത്തിയുടെ വ്യത്യസ്ത ഗെറ്റപ്പുമായാണ് മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. മുടിയും താടിയുമെല്ലാം നരച്ച് അൽപം പ്രായം തോന്നുന്ന ഗെറ്റപ്പിലാണ് നടൻ എത്തുന്നത്. ഇത് ആദ്യമായാണ് കാർത്തി പ്രായമായ ഗെറ്റപ്പിൽ അഭിനയിക്കുന്നത്.

ജിവി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ജോർജ് സി വില്യംസ് ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രിൻസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ലക്ഷ്മൺ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

സുൽത്താനാണ് കാർത്തിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

shortlink

Related Articles

Post Your Comments


Back to top button