CinemaGeneralLatest NewsMollywoodNEWS

ഫഹദ് ചിത്രം ‘മാലിക്’: ട്രെയിലർ പുറത്തിറങ്ങി

ജൂലൈ 15ന് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസിനെത്തും

ഫഹദ് ഫാസില്‍ നായകനെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാലിക്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. കഥാപാത്രത്തിന്റെ പല കാലഘട്ടങ്ങളിലെ വേഷപ്പകർച്ചകളും ട്രെയിലർ കാണാൻ കഴിയും.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം പീരിയഡ് ഗണത്തിൽ പെടുന്നു. രണ്ട് കാലഘട്ടങ്ങളാണ് ചിത്രത്തിൽ സംഭവങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. സുലൈമാന്‍ മാലിക്!. തീരദേശ ജനതയുടെ നായകന്‍. ഇരുപത് വയസ് മുതല്‍ 55 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ.‌

27 കോടിയോളം ബജറ്റുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ഇന്ദ്രൻസ് എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രം ജൂലൈ 15ന് ആമസോൺ പ്രൈമിലൂടെ റിലീസിനെത്തും.

 

shortlink

Related Articles

Post Your Comments


Back to top button