CinemaGeneralLatest NewsMollywoodMovie GossipsNEWSSocial Media

ദിലീപിന്റെ ചിത്രം വെച്ചുള്ള ‘അംബാനി’യുടെ പോസ്റ്റർ: വിശദീകരണവുമായി ഒമർ

യഥാർത്ഥത്തിൽ സിനിമയുടെ കഥ പോലും ആയിട്ടില്ല എന്ന് ഒമർ

ദിലീപിനെ നായകനാക്കി അംബാനിയുടെ ആരാധകന്റെ കഥ സിനിമയാക്കാനുള്ള പദ്ധതിയിലാണ് ഒമർ ലുലു. ഇതിന്റെ ഭാഗമായി ദിലീപിന്റെ ചിത്രമുള്ള ഒരു പോസ്റ്ററും ഒമർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ താൻ പങ്കുവച്ച അംബാനി എന്ന സിനിമാ പോസ്റ്റർ ഒരാരാധകൻ അയച്ചുതന്നതാണെന്നും, യഥാർത്ഥത്തിൽ സിനിമയുടെ കഥ പോലും ആയിട്ടില്ല എന്ന് പറയുകയാണ് ഒമർ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഒമർ ഇക്കാര്യം അറിയിച്ചത്.

ഒമർ ലുലുവിന്റെ വാക്കുകൾ:

‘ദിലീപേട്ടനെ നായകനാക്കി ചിത്രം ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ആഷിക്ക് എന്നൊരാൾ കമന്റായി ചോദിച്ചിരുന്നു. ‘അംബാനി’ എന്നൊരു ചിത്രം മനസ്സിലുണ്ട് എന്ന് ഞാൻ മറുപടിയായി പറയുകയും ചെയ്തു. അത് കണ്ടിട്ടാണ് അവർ അംബാനി എന്ന പേരിൽ ദിലീപേട്ടന്റെ പടം വച്ച് ഒരു മാസ് പോസ്റ്റർ ചെയ്തു അയച്ചത്. ആ ചിത്രം വൈറൽ ആയി. യഥാര്‍ഥത്തിൽ ഈ പ്രോജക്ടിന്റെ കഥ പോലും ആയിട്ടില്ല. എന്റെ മനസിൽ അങ്ങനെ ഒരു ആശയം ഉണ്ട്. അത് ദിലീപേട്ടൻ തന്നെ ചെയ്യണമെന്നുമാണ് ആഗ്രഹം. എന്തായാലും ഇത് വൈറൽ ആയ സ്ഥിതിക്ക് ഉടൻ തന്നെ ദിലീപേട്ടനോട് ഈ പ്രോജക്ട് സംസാരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

എന്റെ മനസ്സിൽ അംബാനി ആകാൻ നടക്കുന്ന ഒരു ചെറുപ്പക്കാരനെക്കുറിച്ചുള്ള കഥയാണ് ഉള്ളത്. വലിയ ബിസിനസുകാരാകാൻ നടക്കുന്ന ഏതൊരാളും ഇടയ്ക്കെങ്കിലും പല കാര്യങ്ങൾക്കും അംബാനിയുടെ പേര് ചേർത്ത് പറയാറുണ്ട്. അങ്ങനെ എന്തിനും ഏതിനും അംബാനിയുടെ പേര് ചേർത്ത് പറയുന്ന ഒരാൾ. അയാളെ നാട്ടുകാര്‍ വിളിക്കുന്ന പേരാണ് അംബാനി. ഒരു ത്രില്ലർ ആയി ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്’- ഒമർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button