BollywoodGeneralLatest NewsNEWS

ടെന്നീസ് താരങ്ങളായ ലിയാൻഡർ പേസും മഹേഷ് ഭൂപതിയും അഭിനയത്തിലേക്ക്

1999 ൽ വിംബിൾഡൺ നേടിയ ആദ്യത്തെ ഇന്ത്യക്കാരായി പെയ്സും ഭൂപതിയും മാറിയതെങ്ങനെയെന്നതിനെക്കുറിച്ചുള്ള ഒരു ഒടിടി സീരിസിലാണ് ഇരുവരും അഭിനയിക്കുന്നത്

ഇന്ത്യൻ ടെന്നീസിലെ ഇതിഹാസ താരങ്ങളായ ലിയാൻഡർ പേസും മഹേഷ് ഭൂപതിയും അഭിനയത്തിലേക്ക് ചുവടുവെയ്ക്കുന്നു. 1999 ൽ വിംബിൾഡൺ നേടിയ ആദ്യത്തെ ഇന്ത്യക്കാരായി പെയ്സും ഭൂപതിയും മാറിയതെങ്ങനെയെന്നതിനെക്കുറിച്ചുള്ള ഒരു ഒടിടി സീരിസിലാണ് ഇരുവരും അഭിനയിക്കുന്നത്.

ലിയാണ്ടർ പെയ്സിന്റെയും മഹേഷ് ഭൂപതിയുടെയും കഥ ഒടിടി പ്ലാറ്റ്ഫോമായ സീ5ലാണ് പ്രദർശിപ്പിക്കുക. ചലച്ചിത്ര പ്രവർത്തകരായ അശ്വിനി അയ്യർ തിവാരി, നിതേഷ് തിവാരി എന്നിവരാണ് സംവിധായകർ. വ്യവസായത്തിന് വിജയകരമായ സിനിമകളായ ദംഗൽ, പംഗ എന്നീ സിനിമകൾ നൽകിയ ഇരുവരും ഇതാദ്യമായാണ് ഒരു ചിത്രത്തിനായി ഒരുമിച്ചെത്തുന്നത്.

ഷോയുടെ ഫോർമാറ്റും മറ്റ് വിശദാംശങ്ങളും ഇനിയും വ്യക്തമാക്കിയിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകരും സഹപ്രവർത്തകരും മുൻ ടെന്നീസ് താരങ്ങൾക്ക് അവരുടെ പുതിയ ഉദ്യമത്തിന് ആശംസകൾ നേർന്നു.

shortlink

Post Your Comments


Back to top button